'കായല്‍ മരണം'; ദൃശ്യവിരുന്നൊരുക്കി ഒരു ക്രൈം ത്രില്ലര്‍ 


വിനീത് വിശ്വദേവ്

'കായൽ മരണം' പുസ്തകത്തിന്റെ കവർ

'ല്ലേലും തുരുത്തിലൊരു സത്യമുണ്ട്, അതിനിയെത്ര മഴ പെയ്താലും ഇളകത്തില്ല.. നിങ്ങള്‍ക്ക് പറ്റുമെങ്കില്‍ ശ്രമിച്ചു നോക്കൂ...' ചുവന്ന കണ്ണുകളിലൂടെ മരണത്തെ കാര്‍ന്നു നോക്കുന്ന സുഷിരമുഖമാണ് 'കായല്‍ മരണം' എന്ന പുസ്തകത്തിന്റെ പുറംചട്ടയില്‍ ആലേഖനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ക്രൈം ത്രില്ലര്‍ പുസ്തകങ്ങള്‍ ഇഷ്ടപ്പെടുന്നവരെ മാടിവിളിക്കും റിഹാന്‍ റാഷിദിന്റെ ഈ പുസ്തകം. കായലിന്റെ ആഴങ്ങള്‍ പോലെ പുതിയ ശൈലിയിലും രീതിയിലുമാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളിലൂടെ ഓരോ തുരുത്തിലേക്കും, പ്രാദേശിക ദേശങ്ങളിലേക്കും വായനക്കാരെ നടത്തിച്ചുകൊണ്ടുള്ള മികച്ചൊരനുഭവയാത്രയാണ് അവതരണത്തില്‍. കുറ്റാന്വേഷണ നോവല്‍ എന്നതിനേക്കാള്‍ അച്ഛന്‍ -മകള്‍ ബന്ധത്തിന്റെയും വിശ്വാസത്തിന്റെയും ആത്മബന്ധത്തിലൂടെയുള്ള സ്‌നേഹയാത്രകൂടിയാണ് 'കായല്‍ മരണം'.

രണ്ടു കൊലപാതകങ്ങളില്‍ ആരംഭിക്കുന്ന ഈ നോവലില്‍ പ്രധാന കഥാപാത്രമായ കാര്‍മ്മലി തന്റെ പിതാവിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് ദുരൂഹതയേറെയുള്ള ഒരു യാത്ര നടത്തുന്നതാണ് നോവലിന്റെ മുഖ്യപ്രമേയം. കൊച്ചിയുടെ വിരിമാറില്‍ മട്ടാഞ്ചേരിയിലൂടെ ഐതിഹ്യങ്ങളും സാങ്കല്‍പ്പിക കഥകളും മെനഞ്ഞ് തോമാതുരുത്തെന്ന ഭൂമികയുടെ നിഗൂഢതകളുടെ തുരുത്തിലേക്ക് വായനക്കാര്‍ക്ക് സഞ്ചരിക്കാം.

ചാന്ദിനി പറയുന്ന കഥകളിലെ തന്റെ കുടുംബപാശ്ചാത്തലം, കായലില്‍ നിന്നുള്ള കക്ക വാരലും പിന്നീട് ഗോവയില്‍ പഠിക്കാന്‍ പോകാനുണ്ടായ സാഹചര്യവും തോമാശ്ലീഹായുടെ 13 ശിഷ്യരും, ഏഴരപ്പള്ളിയും, തോമന്‍ തുരുത്തും, നിഗൂഢത നിറഞ്ഞ കുരിശുപള്ളിയും, തോമ്പിയാശാനും, പുണ്യാളനും യാത്രകളും പ്രവര്‍ത്തനങ്ങളും, ജോസച്ചനും, പിന്നെ സാറ പറഞ്ഞ കഥയും അങ്ങനെയങ്ങനെ കഥകളാല്‍ സമ്പന്നമാണ് തുരുത്ത്. ദൃശ്യഭാഷയിലൂന്നിയുള്ള അവതരണം വായനയെ വളരെ ആസ്വാദ്യകരമാക്കുന്നുവെന്ന് എടുത്തുപറയാതിരിക്കാനാകില്ല.

കാര്‍മ്മലിയ്ക്ക് എപ്പോഴും ധൈര്യം പകര്‍ന്നു നല്‍കി, പാതി തളര്‍ന്നപ്പോഴും സ്വയാര്‍ജ്ജിതയായി വളര്‍ത്താന്‍ ശ്രമിച്ച ആ പിതാവിന് ഒരിക്കലും തെറ്റിയില്ല. അപ്പനെ തേടിയിറങ്ങുന്ന കാര്‍മ്മലിയുടെ ചില സമയത്തെ നിസ്സഹായാവസ്ഥകള്‍ വായനക്കാരനെ വന്നുതൊട്ടു പോകുന്നു. അപ്പന്റെ കൂടെയുള്ളവരുടെ പ്രശ്‌നങ്ങള്‍ അവളെ ദുര്‍ബലപ്പെടുത്തുകയും, ഭയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പാതി തളര്‍ന്ന ശരീരത്തേക്കാള്‍ പാതി തളര്‍ന്ന മനസ്സിനെയവിടെ കാണാം.

ഒരു കായല്‍ തുരുത്തും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ചില നിഗൂഢതകളും ഒന്നിന് പിറകെ ഒന്നായുള്ള രഹസ്യങ്ങളും നമ്മളെ വന്ന് ചുറ്റിച്ചുക്കൊണ്ടിരിക്കും. ചില ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകളും നോവല്‍ വരച്ചു കാണിക്കുന്നുമുണ്ട്. കഥാപാത്രങ്ങളാണ് തങ്ങളുടെ ഭാഷയില്‍ കഥ പറഞ്ഞു നീങ്ങുന്നതും വായനക്കാരനുമായി സംവദിക്കുന്നതും. കാര്‍മ്മലിയില്‍ തുടങ്ങി സാറായിലാണ് 'കായല്‍ മരണം' അവസാനിക്കുന്നത്. കഥാപാത്രങ്ങളില്‍ നിന്നും കഥാപാത്രങ്ങളിലേയ്ക്ക് കഥ അതിവേഗമാണ് സഞ്ചരിക്കുന്നത്. അവരുടെയോരോരുത്തരുടേയും വ്യക്തിത്വം നിമിഷനേരംകൊണ്ട് മാറിമറയുന്നതും കാണാം. കായലിനാല്‍ ഒറ്റപ്പെട്ട തുരുത്തും കാര്‍മ്മലിയുടെ വീടും പടുതാകുളവുമെല്ലാം വര്‍ണ്ണനകള്‍കൊണ്ട് വായനക്കാരില്‍ ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ചിലപ്പോഴൊക്കെ കായല്‍ വന്യതയോടെ മുന്നില്‍ നില്‍ക്കുന്നു.

റിഹാന്‍ റാഷിദ്‌

'വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ, ഭവനകളോ, ഐതീഹ്യങ്ങളോ എന്തായാലും കാനന്‍ തുരുത്തും മുത്തപ്പനും തോമപള്ളിയും അതിനുള്ളിലെ നിധിയും തൊടാന്‍ ആര്‍ക്കും കഴിയില്ല. അതൊരു ദേശത്തിന്റെ മനസ്സര്‍പ്പിച്ച വിശ്വാസമാണ്.!'
നിഗൂഢതയും, ആകാംക്ഷയും വായനക്കാരുടെ മനസ്സുകളെ ഒരു കായലിലേക്കെന്നപോലെ തള്ളിയിട്ടുകൊണ്ട് കുറെ ചോദ്യമുനകള്‍ ഉന്നയിക്കുന്നുണ്ട് എഴുത്തുകാരന്‍.

ചാന്ദിനി ആരായിരുന്നു?
ചാന്ദിനി പറഞ്ഞതെല്ലാം സത്യമായിരുന്നോ?
ഡോക്ടര്‍ കുഞ്ഞിഔസേപ്പിന് പിന്നീട് എന്തു സംഭവിച്ചു?
റാണിയും നെല്‍സനും എങ്ങനെയാണ് മരണപ്പെട്ടത്?
കാര്‍മലിയുടെ ദൗത്യം വിജയിച്ചോ?
ഒരുപാട് ചോദ്യങ്ങള്‍ക്കുത്തരം പുസ്തകത്തില്‍ റിഹാന്‍ പറയുന്നുണ്ട്. നല്ലൊരു ക്രൈം ഫിക്ഷന്‍ വായനനാനുഭവം ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സഞ്ചരിക്കേണ്ട ദൃശ്യയാത്ര വിരുന്നൊരുക്കുന്ന പുസ്തകമാണ് കായല്‍ മരണം.

Content Highlights: kayalmaranam book, crime thriller, rihan rashid


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented