കാവേരിയോടൊപ്പം ഒഴുകുന്ന ചരിത്രവും മനുഷ്യനും


കെ. പി. രമേഷ്

ജോണിയുടെ ഭാഷ വായനയുടെ ഒഴുക്കിനെ സുന്ദരമാക്കുന്നു. സാഹിത്യത്തിലും ദൃശ്യകലയിലും പുരാവസ്തുവിജ്ഞാനീയത്തിലും അഗാധമായ ബോദ്ധ്യമുള്ള ഒരാള്‍ ചരിത്രമെഴുതുമ്പോള്‍ അത് സാന്ദ്രതകൂടി അന്തര്‍വ്വഹിക്കുന്നുണ്ട്. അതിരുകള്‍ ഭേദിച്ചൊഴുകി, രണ്ട് അയല്‍നാടുകളെ ഒരുമിപ്പിച്ച ഒരു മഹാനദിയുടെ പേരില്‍ ആ നാട്ടുകാര്‍തന്നെ പരസ്പരവൈരികളാകുന്ന വൈപരീത്യത്തെ സാമൂഹികമായ ഒരു താക്കീതായി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഒ.കെ.ജോണിയുടെ കൃതി പര്യവസാനിക്കുന്നത്.

കാവേരിയോടൊപ്പം എന്റെ യാത്രകൾ

ലക്കാവേരി മുതല്‍ പൂംപുഹാര്‍ വരെയുള്ള ദീര്‍ഘമായ സാംസ്‌കാരിക കളിത്തൊട്ടിലിനെ കാവേരി എന്നു വിളിക്കാം. ഭാരതത്തിലെ മഹാനദികളില്‍ കേരളത്തിലെ ഒരു നദിയും ഉള്‍പ്പെടുന്നില്ല; പക്ഷേ കാവേരി ഉണ്ട്! ഇത് ഒരേസമയം ഭൂമിശാസ്ത്രപരമായ സവിശേഷതയും പ്രശ്‌നവുമാണ്. കര്‍ണാടകവും തമിഴ്‌നാടും പങ്കിട്ടൊഴുകുന്ന കാവേരിയുടെ അനുസ്യൂതിയില്‍ എത്രയോ സ്ഥലരാശികള്‍ മാറിമറിയുന്നുണ്ട്. ആ സ്ഥലരാശിയാകട്ടെ, തെന്നിന്ത്യന്‍ സംസ്‌കാരത്തിനു നിദാനമായ എത്രയോ ചരരാശികള്‍ക്കു ജന്മം നല്‍കുകയും ചെയ്യുന്നു. ഒ.കെ.ജോണിയുടെ കാവേരിയോടൊപ്പം എന്റെ യാത്രകള്‍ എന്ന പുസ്തകം കാവേരിയെ സഞ്ചാരവഴിയില്‍ തിരയുകയും അന്വേഷണവഴിയില്‍ കണ്ടെത്തുകയും ചെയ്യുന്നു. ഇതൊരു കേവല യാത്രാനുഭവാഖ്യാനമല്ല, കാവേരീതടത്തിലുള്ള അനേകം രാജവംശങ്ങളുടെയും കാര്‍ഷിക വ്യാവസായിക സാംസ്‌കാരിക സാമൂഹിക വ്യവസ്ഥകളുടെയും ഹൃദ്യമായ പ്രതിപാദ്യം കൂടിയാണ്.

തലക്കാവേരിയിലെ ക്ഷേത്രദര്‍ശനത്തെക്കാള്‍ തീര്‍ത്ഥാടകര്‍ക്കു പ്രധാനം കാവേരിഹുണ്ടികയിലെ അര്‍ച്ചനയാണെന്ന് ജോണി എഴുതുന്നു. ദൈവവിശ്വാസം വേരോടിയ ഒരു ജനതയില്‍നിന്ന് ഒരു നദിക്കു ലഭിക്കുന്ന ഈ പ്രണാമത്തിന് അര്‍ത്ഥങ്ങളേറെയാണ്. ബ്രഹ്മഗിരിയിലെ ഒരു നീര്‍ച്ചോല ഭാഗമണ്ഡലയില്‍വച്ച് കാവേരിയുമായി ലയിച്ചുചേരുന്നുണ്ട്. അങ്ങനെ, ഒരര്‍ത്ഥത്തില്‍ കാവേരി കേരളത്തിനും അവകാശപ്പെടാവുന്നതാണെന്നു 'സാംസ്‌കാരികമായി' പറയാം. കബനിയും ഭവാനിയുമെല്ലാം കേരളത്തില്‍നിന്നാണല്ലോ ഉറന്നൊഴുകുന്നത്. ഭാഗമണ്ഡലയിലെ ക്ഷേത്രത്തിനും കുടകുനാടിനും മലബാറിലെ കോട്ടയം, ചിറയ്ക്കല്‍, കുറുമ്പ്രനാട് രാജവംശങ്ങളുമായുള്ള ബന്ധത്തിലേക്കും ഗ്രന്ഥകാരന്റെ അന്വേഷണം നീളുന്നുണ്ട്.

ഒ.കെ.ജോണി

വംശശുദ്ധിയുടെ പേരില്‍ ലോകത്തു നടക്കുന്ന മ്ലേച്ഛമായ കലാപങ്ങളുടെ കാര്യത്തില്‍ കാവേരീതടങ്ങളും മുക്തമല്ലെന്ന് ജോണി വിശദീകരിക്കുന്നത് ശ്രദ്ധേയം. വിജ്ഞാനപ്രദവും രസകരവുമായ ചില നിരീക്ഷണങ്ങള്‍ നോക്കുക: ''അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ആക്രമണകാലത്ത് മലകളിലേക്കു പലായനംചെയ്ത ഗ്രീക്ക്പടയാളികളാണ് കൊടവരുടെ പൂര്‍വികര്‍'' (പേജ്.62), ''1785ല്‍ സൈന്യവുമായി ടിപ്പുസുല്‍ത്താന്‍ കുടകിലെത്തിയപ്പോള്‍ എതിരിട്ടുനിന്ന പതിനായിരത്തോളം കൊടവരെ ശ്രീരംഗപട്ടണത്തിലേക്ക് തടവുകാരായി കൊണ്ടുപോവുകയും ഇസ്ലാമിലേക്കു മതംമാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. സ്വസമുദായത്തില്‍നിന്നു ബഹിഷ്‌കൃതരായ അവരുടെ പിന്മുറക്കാരാണ് കുടകിലെ ഇന്നത്തെ കൊടവമാപ്പിളമാര്‍.'' (പേജ്.70).

പുസ്തകം വാങ്ങാം

മതംമാറ്റത്തെയും മതനിഷേധത്തെയും സംബന്ധിക്കുന്ന ചില വിവരണങ്ങള്‍ക്ക് ഒരുപാട് അര്‍ത്ഥധ്വനികളുണ്ട്. ''ആറാം നൂറ്റാണ്ടില്‍ ശൈവഭക്തനായ കാഞ്ചിയിലെ രാജാവ് ശിവകോടിയെ ജൈനമതത്തിലേക്കു കൊണ്ടുവന്നത് ജൈനപണ്ഡിതനായ സാമന്തഭദ്രയാണ്'' എന്ന് ഒരു ഭാഗത്ത് പറയുന്നു. ''തമിഴകത്തെ പല്ലവരാജാക്കന്മാരുടെ പൂര്‍വികര്‍ ഉത്തരേന്ത്യയില്‍നിന്നു വന്നവരാണെന്ന കെ.എ.നീലകണ്ഠശാസ്ത്രിയുടെ നിഗമനത്തെ പില്‍ക്കാല ചരിത്രകാരന്മാരും നിഷേധിച്ചിട്ടില്ല'' എന്നു വേറൊരിടത്ത്. മാണിക്യവാസകരെ പാടിപ്പുകഴ്ത്തിയ നമുക്ക് ''തില്ലൈയിലെ ബുദ്ധമതത്തെ നിഷ്‌കാസനം ചെയ്യുവാന്‍ നേതൃത്വം നല്‍കിയത് മാണിക്യവാസകരായിരുന്നു'' എന്നു വിശ്വസിക്കുവാന്‍ പ്രയാസം തോന്നുമെങ്കിലും അതാണ് യാഥാര്‍ത്ഥ്യം! ചരിത്രത്തിന്റെയും നരവംശശാസ്ത്രവിശകലനത്തിന്റെയും നാട്ടുപാതകളാണ് ഈ പുസ്തകത്തില്‍ തെളിയുന്നത്. തലക്കാവേരി മുതല്‍ പൂംപുഹാര്‍ വരെയുള്ള കാവേരീപഥത്തില്‍ പലതരത്തിലും പ്രാധാന്യമുള്ള ഒരുപാട് പൈതൃകകേന്ദ്രങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഹംപിയെ പുളകംകൊള്ളിക്കുന്ന തുംഗഭദ്രയുടെ തീരത്തുള്ള കിഷ്‌കിന്ധ, രാമായണകഥാ മൃതം വഴിയുന്ന രാമനഹള്ളി, കലാലെയിലെ ലക്ഷ്മികാന്തക്ഷേത്രം, ചോളന്മാരുടെ അഗ്രഹാരങ്ങളായ എടത്തൊറൈയും സുത്തൂരും, രങ്കനന്തിട്ടുവും കൊക്കരേ ബെല്ലൂരും പോലുള്ള പക്ഷിസങ്കേതങ്ങള്‍, തുംകൂറിനടുത്തുള്ള നരസിംഹസ്വാമിക്ഷേത്രം, തലക്കാടേക്കുള്ള വഴിയിലെ സോമനാഥപുര എന്ന പുരാതനഗ്രാമം, ശ്രാവണബെലഗോളയിലെ ഗോമടേശ്വര ജൈനപരിസരം, പിന്നെ ശ്രീരംഗപട്ടണവും ശിവസമുദ്രവും ശ്രീരംഗവും തിരുവയ്യാറും കുംഭകോണവും ചിലപ്പതികാരകഥയുറങ്ങുന്ന കാവേരീപൂംപട്ടണവും മറ്റും.
സംസ്‌കൃതവല്‍ക്കരണവും ആര്യവല്‍ക്കരണവും അതിവേഗം നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ ടിപ്പുസുല്‍ത്താനെ താറടിച്ചുകാണിക്കുന്ന അപായകരമായ ചരിത്രനിര്‍മ്മിതിയും സമീപകാലത്ത് ഉയര്‍ന്നുവന്നിട്ടുണ്ടല്ലോ. ഈ പശ്ചാത്തലത്തില്‍ ജോണിയുടെ ചില നിരീക്ഷണങ്ങള്‍ ചിന്താമണ്ഡലത്തില്‍ സ്‌ഫോടനാത്മകമാകുന്നുണ്ട്. നല്ലൊരു സംവാദത്തിനുള്ള ക്ഷണമാണിത്.

പുസ്തകം വാങ്ങാം

ജോണിയുടെ ഭാഷ വായനയുടെ ഒഴുക്കിനെ സുന്ദരമാക്കുന്നു. സാഹിത്യത്തിലും ദൃശ്യകലയിലും പുരാവസ്തുവിജ്ഞാനീയത്തിലും അഗാധമായ ബോദ്ധ്യമുള്ള ഒരാള്‍ ചരിത്രമെഴുതുമ്പോള്‍ അത് സാന്ദ്രതകൂടി അന്തര്‍വ്വഹിക്കുന്നുണ്ട്. അതിരുകള്‍ ഭേദിച്ചൊഴുകി, രണ്ട് അയല്‍നാടുകളെ ഒരുമിപ്പിച്ച ഒരു മഹാനദിയുടെ പേരില്‍ ആ നാട്ടുകാര്‍തന്നെ പരസ്പരവൈരികളാകുന്ന വൈപരീത്യത്തെ സാമൂഹികമായ ഒരു താക്കീതായി ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് ഒ.കെ.ജോണിയുടെ കൃതി പര്യവസാനിക്കുന്നത്. നിരവധി ചരിത്രപുരാവസ്തുരേഖകളും ശിലാശാസനങ്ങളും ചെപ്പേടുവാക്യങ്ങളും പരിശോധിച്ചതിന്റെ സദ്ഫലങ്ങള്‍ ഈ കൃതിയെ സമ്പന്നമാക്കുന്നു. സഞ്ചരിച്ചെത്തുന്ന ഇടങ്ങളുടെ സാംസ്‌കാരികപ്പൊലിമ കണ്ടെത്താനുള്ള വെമ്പല്‍ നിലനില്‍ക്കുന്നതുകൊണ്ടാണ് ഈ പുസ്തകം പ്രബലമായ ചരിത്രരേഖയാകുന്നത്. കാവേരിയോടൊപ്പം ചരിത്രവും ഒഴുകുന്നുണ്ട്. അതുകൊണ്ടുതന്നെ, വായനയുടെ ഈ ഒഴുക്കില്‍ നമ്മളും ഭാഗഭാക്കുകളാകുന്നു.

Content Highlights: kaveriyodoppam ente yathrakal ok Johnny book review

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented