'വിധ്യാര്‍ത്തി', 'അദ്യാപകന്‍' എന്നൊക്കെ ഇനിയെങ്കിലും പറയാതിരിക്കാന്‍ ഒരു പുസ്തകം 


കല സാവിത്രി

ചാനലുകളിലും മറ്റും ഉച്ചാരണ ശുദ്ധിയില്ലാതെ മലയാളം പറയുന്നവര്‍, വേഷം കെട്ടലുകളുടെ മാത്രം പിന്‍ബലത്തില്‍ ഇരുന്നും നിന്നും പറയുന്നത് കേട്ട് മനസ്സു മടുക്കുന്നു.

പുസ്തകത്തിന്റെ കവർ

ശ്രീജ പ്രിയദര്‍ശനന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മലയാള വ്യാകരണ പാഠങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് കല സാവിത്രി എഴുതുന്നു.

മൂന്നാം ക്ലാസിലെ 56 ശതമാനം കൂട്ടികള്‍ക്കും മലയാളം വായിക്കാനറിയില്ല- കഴിഞ്ഞ ദിവസം ദിനപ്പത്രങ്ങളില്‍ വന്ന ഒരു പ്രമുഖ വാര്‍ത്തയാണിത്. ആര്‍ക്കൊക്കെ ഇത് പ്രമുഖ വാര്‍ത്തയാണ്, എത്ര ശതമാനം പേര്‍ക്ക് ഇത് പ്രമുഖ വാര്‍ത്തയാണ് എന്നതൊക്കെ മറ്റൊരു വിഷയം. എന്‍. സി. ഇ. ആര്‍. ടി യും വിദ്യാഭ്യാസ മന്ത്രാലയവും കൂടി സംയുക്തമായി നടത്തിയ സര്‍വേയിലാണ് ഇത് മനസ്സിലാക്കാനായത്. നമ്മുടെ പ്ലസ് ടുവരെയൊക്കെയുള്ള കുട്ടികളില്‍ ഇത്രയൊക്കെത്തന്നെ ശതമാനം കുട്ടികള്‍ക്കേ മലയാളം തെറ്റുകുടാതെയും വ്യകരണത്തെറ്റില്ലാതെയും ദൂരാന്വയം കൂടാതെയും ഒക്കെ എഴുതാനറിയൂ എന്നാണെനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത്. കേള്‍ക്കുമ്പോള്‍ ദേഷ്യം തോന്നിയിട്ട് കാര്യമില്ല. കാലഹരണപ്പെട്ട സിലബസ്സും കൃത്യമല്ലാത്ത പഠനപദ്ധതികളും കുട്ടികളെ ഭാഷയില്‍ നിന്ന് അകറ്റിയിരിക്കുന്നു. എന്റെ കുട്ടിക്ക് മലയാളം നന്നായറിയില്ല എന്നു പറയുന്നത് ആഢ്യത്വത്തിന്റെ ലക്ഷണമാകുന്ന കാലത്ത് മറ്റൊരു സര്‍വ്വേ ഫലം പ്രതീക്ഷിക്കുന്നതും വിഡ്ഢിത്തമാണ്. മലയാളത്തില്‍ എത്ര അക്ഷരമുണ്ട് എന്ന ചോദ്യത്തിന് സംശയലേശമന്യേ മറുപടി പറയാന്‍ കഴിയുന്ന കുട്ടികള്‍ കുറവായിക്കൊണ്ടിരിക്കുന്നു. ചാനലുകളിലും മറ്റും ഉച്ചാരണ ശുദ്ധിയില്ലാതെ മലയാളം പറയുന്നവര്‍, വേഷം കെട്ടലുകളുടെ മാത്രം പിന്‍ബലത്തില്‍ ഇരുന്നും നിന്നും പറയുന്നത് കേട്ട് മനസ്സു മടുക്കുന്നു. വിധ്യാര്‍ത്തി, അദ്യാപകന്‍ എന്നൊക്കെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍ ഇനി ആ വാക്കുകള്‍ അവര്‍ ഉച്ചരിക്കാതിരുന്നെങ്കില്‍ എന്ന് കൊതിച്ചു പോകും.

കഴിഞ്ഞ ദിവസം ഒരു പുസ്തകം വായിക്കാനിടയായപ്പോഴാണ് ഈ സര്‍വ്വേ റിപ്പോര്‍ട്ടിനെക്കുറിച്ച് വീണ്ടും ഓര്‍മ്മ വന്നത്. കുട്ടികള്‍ക്ക് മലയാളം പഠിക്കാനും അദ്ധ്യാപകര്‍ക്ക് കൈപ്പുസ്തകമായി ഉപയോഗിക്കാനും ഏറെ ഉപയോഗപ്രദമായ ഒരു പുസ്തകമാണ് ശ്രീജ പ്രിയദര്‍ശനന്റെ 'മലയാള വ്യാകരണ പാഠങ്ങള്‍' എന്ന പുസ്തകം. അക്ഷരമാല, നാമം, കൃതി, ഭേദകം, ശബ്ദം, വാക്യം, സന്ധി, സമാസം, അലങ്കാരം, വൃത്തം എന്നിങ്ങങ്ങനെ പത്ത് അദ്ധ്യായങ്ങളും ചിഹ്നങ്ങള്‍, പര്യായപദങ്ങള്‍, വിപരീതപദങ്ങള്‍, ചാര്‍ട്ടുകള്‍ എന്നിങ്ങനെ നാല് അനുബന്ധങ്ങളും ഉള്ള ഈ പുസ്തകം മലയാളം പഠിക്കാന്‍ ഏറ്റവും ഉപകാരപ്രദമായ ഒരു ഒന്നാന്തരം പുസ്തകമാണ്. ലളിതമായും ഉദാഹരണ സഹിതവും കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത് കുട്ടികള്‍ക്ക് സ്വയം പഠനത്തിന് സഹായിക്കുന്നു.

'അ' മുതല്‍ 'ക്ഷ' വരെയുള്ള രവങ്ങള്‍ക്ക് അക്ഷരങ്ങളെന്ന് പേര്.
സ്വരാക്ഷരങ്ങള്‍ :-
സ്വയം ഉച്ചാരണക്ഷമങ്ങളാവുന്ന ശബ്ദങ്ങളെ സ്വരങ്ങള്‍ എന്നു വിളിക്കുന്നു. സ്വരാക്ഷരങ്ങള്‍
അ, ആ ,ഇ ,ഈ, ഉ, ഊ, ഋ,
എ,ഏ, ഐ, ഓ, ഓ, ഔ, അം,
അഃ.
വ്യഞ്ജനാക്ഷരങ്ങള്‍ :-
സ്വരങ്ങളുടെ സഹായത്തോടെ ഉച്ചാരണക്ഷമങ്ങളാവുന്ന ശബ്ദങ്ങളെ
വ്യഞ്ജനങ്ങള്‍ എന്നു വിളിക്കുന്നു.
ഉദാ: ക്+അ = ക , ഖ്+അ = ഖ
കവര്‍ഗാദികളുടെ ഉച്ചാരണത്തെ വേറിട്ടിയുവാനായി ഓരോന്നിനെയും
ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നിങ്ങനെ
തിരിച്ചിട്ടുണ്ട്.
ഉദാ: -
ക - ഖരം
ഖ. -അതിഖരം
ഗ. -മൃദു
ഘ. - ഘോഷം
ങ. -അനുനാസികം

കവര്‍ഗ്ഗം (കണ്ഠ്യം) :-
ക, ഖ, ഗ, ഘ, ങ.
ചവര്‍ഗ്ഗം (താലവ്യം) :-
ച, ഛ, ജ, ഝ, ഞ.
ടവര്‍ഗ്ഗം (മൂര്‍ദ്ധന്യം) : -
ട, ഠ, ഡ, ഢ, ണ.
തവര്‍ഗ്ഗം (ദന്ത്യം) :-
ത, ഥ, ദ, ധ, ന.
പവര്‍ഗ്ഗം (ഓഷ്ഠ്യം) : -
പ, ഫ, ബ, ഭ, മ.
മധ്യമം/ അന്തസ്ഥങ്ങള്‍ :-
യ, ര, ല, വ.
ഊഷ്മാക്കള്‍ :-
ശ, ഷ, സ
ഘോഷി:- ഹ.
ദ്രാവിഡമധ്യമം :-
ള, ഴ, റ.
ഉദാത്തം :- ക്ഷ.
ചില്ലക്ഷരങ്ങള്‍ :-
സ്വരസഹായം കൂടാതെ ഉച്ചരിക്കുവാന്‍ സാധിക്കുന്ന വ്യഞ്ജനങ്ങളാണ്
ചില്ലുകള്‍.
ള്‍, ല്‍, ന്‍, ര്‍, ണ്‍

പുസ്തകം വാങ്ങാം">
പുസ്തകം വാങ്ങാം

അന്‍പത്തൊന്ന്അക്ഷരങ്ങള്‍ (അക്ഷരമാല)
അ, ആ, ഇ, ഈ, ഉ, ഊ, ഋ, എ,
ഏ, ഐ, ഒ, ഓ, ഔ, അം,അഃ
ക, ഖ, ഗ, ഘ, ങ
ച, ഛ, ജ, ഝ, ഞ
ട, ഠ, ഡ, ഢ, ണ
ത, ഥ, ദ, ധ, ന
പ, ഫ, ബ, ഭ, മ
യ, ര, ല, വ
ശ, ഷ, സ
ഹ, ള,ഴ, റ
ഇങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങളെ ലളിതമായും വിശദമായും പ്രതിപാദിക്കുന്ന 'അക്ഷരമാല' എന്ന അദ്ധ്യായം തുടങ്ങി പത്ത് അദ്ധ്യായങ്ങളും ഓരോ മലയാളിയും മലയാളം പഠിക്കാന്‍ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങളാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്.

പത്താമത്തെ അദ്ധ്യായം ആയ 'വൃത്തം' കവികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എ.ആര്‍ന്റെ വൃത്തമഞ്ജരിയൊക്കെ റഫര്‍ ചെയ്യുന്നതിലും ഈസിയായി ഈ പുസ്തകം ഉപയോഗിച്ച് വൃത്തബദ്ധമായി കവിതകള്‍ വേഗത്തില്‍ എഴുതാന്‍ കഴിയും. എനിക്ക് ഈ അദ്ധ്യായം വായിച്ചതില്‍ നിന്നും വ്യക്തിപരമായി ഒരു സന്തോഷം കൂടി അധികമായി ലഭ്യമായി എന്നതുകൂടി ആ സന്തോഷാധിക്യത്താല്‍ ഇവിടെ സൂചിപ്പിക്കട്ടെ. എന്റെ കവിതാപുസ്തകം വായിച്ചതിനുശേഷം പ്രമുഖ കവിതാ നിരൂപകനായ കെ.പി ശങ്കരന്‍ മാഷ് എനിക്കയച്ച സുദീര്‍ഘമായ കത്തില്‍ എഴുതിയിരുന്ന ഒരു വരി ഇതായിരുന്നു. ' മുറിഞ്ഞ സ്വപ്നം എന്ന കവിത മിക്കവാറും അന്നനട എന്ന ഈണത്തില്‍ വാര്‍ന്നിരിക്കുന്നു എന്ന വശം കലയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ' കവിതാ സമാഹാരത്തിലെ 'മുറിഞ്ഞ സ്വപ്നം' എന്ന കവിതയെക്കുറിച്ചാണ് മാഷ് സൂചിപ്പിച്ചത്. കത്ത് വായിച്ചപ്പോള്‍ അന്നനടയുടെ ലക്ഷണം മുഴുവനും എനിക്കോര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല. ഈ പുസ്തകം വായിക്കുമ്പോഴാണ് പിന്നീടത് ഞാന്‍ ഓര്‍ക്കുന്നത്. ഈ പുസ്തകവായന എനിക്കങ്ങനെയും ഗുണകരമായി.

അന്നനട
ലഘുപൂര്‍വ്വം ഗുരപരമീമട്ടില്‍ ദ്വൃക്ഷരം ഗണം
ആറെണ്ണം, മദ്ധ്യയതിയാലര്‍ദ്ധിതം; മുറി രണ്ടിലും
ആരംഭേ നിയമം നിത്യമിതന്നനടയെന്ന ശീല്‍

ആദ്യം ലഘു പിന്നെ ഗുരു എന്ന രീതിയില്‍ രണ്ടക്ഷരമുള്ള ആറു ഗണം ഓരോ പാദത്തിലും വരണം. നടുക്കുയതിവേണം. പാദത്തെ രണ്ടര്‍ദ്ധമായി മുറിച്ചാല്‍ ആദ്യം ലഘു പിന്നെ ഗുരു എന്ന നിയമം വരണം. അതാണ് അന്നനട.

ഗുരുലഘുക്കള്‍ തിരിക്കാനും ഗണം തിരിക്കാനും ലളിതമായി ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. കൂടുതല്‍ ദീര്‍ഘിപ്പിക്കുന്നില്ല ഈ പുസ്തകം വായിച്ചു തന്നെ അനുഭവിക്കൂ. മാതൃഭൂമി ബുക്‌സ് ആണ് പ്രസാധകര്‍. വില 230 രൂപയാണ്. എനിക്ക് തിരുവനന്തപുരം ലൈബ്രറി കൗണ്‍സില്‍ പുസ്തകോല്‍സവത്തില്‍ നിന്നും പ്രശാന്തേട്ടന്‍ വാങ്ങിത്തന്നതാണ്. അപ്പോള്‍ ഡിസ്‌കൗണ്ട് ഉണ്ടായിരുന്നു ഈ പുസ്തകത്തിന്റെ മൂല്യം നോക്കുമ്പോള്‍ വില കൂടുതലേയല്ല.

ഓരോ ഭാഷാവിദ്യാര്‍ത്ഥിയ്ക്കും ഓരോ അദ്ധ്യാപകനും ഓരോ മലയാളിയ്ക്കും ഒരു കൈപ്പുസ്തകമായി ഇതുപയോഗപ്പെടും എന്നാണ് ഇതിന്റെ വായനയില്‍ നിന്നും എനിക്കു വ്യക്തമായത്.
'മലയാളമാണ് എന്റെ ഭാഷ എന്റെ ഭാഷ എന്റെ വീടാണ് ' എന്നു തുടങ്ങുന്ന, മലയാളത്തിന്റെ പ്രീയ സാഹിത്യകാരന്‍ എം.ടി എഴുതിയ ഭാഷാപ്രതിജ്ഞയോടു കൂടി തുടങ്ങുന്ന ഈ പുസ്തകം 'എന്റെ ഭാഷ ഞാന്‍ തന്നെയാണ് ' ന്നവസാനിക്കുന്ന പ്രതിജ്ഞ പോലെ ഓരോ മലയാളിക്കും മലയാളത്തെ സ്‌നേഹിക്കുന്നവര്‍ക്കും നെഞ്ചോടു ചേര്‍ക്കാനാവട്ടെ. ഇത് വാങ്ങുന്നതും വായിക്കുന്നതും സൂക്ഷിക്കുന്നതും ഓരോ ഭാഷാ സ്‌നേഹിക്കും ഉപകാരപ്രദമാണ്.

Content Highlights: Sreeja Priyadarsanan, Kala Savithri, Malayalam Grammar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


Virat Kohli shares picture of Rafael Nadal Crying Alongside Roger Federer

1 min

'ഏറ്റവും സുന്ദരമായ കായിക ചിത്രം'; കണ്ണീരണിയുന്ന ഫെഡററുടെയും റാഫയുടെയും ചിത്രം പങ്കുവെച്ച് കോലി

Sep 24, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented