ജീവിത രുചിയുടെ ഉപ്പുംമുളകും


ഡോ.സ്വപ്ന. സി. കോമ്പാത്ത്

ഭക്ഷണത്തിന്റെ രുചി വായനയുടെ രസമുകുളങ്ങളെ ഹരം പിടിപ്പിക്കുന്നുണ്ട്. കിറുകൃത്യയോടെ വിളമ്പിയിരിക്കുന്ന ആ രുചിക്കൂട്ടുകള്‍ ആസ്വദിച്ചു തീരുമ്പോഴാണ് അവ മേമ്പൊടി മാത്രമാണെന്ന് മനസ്സിലാകുന്നത്. വായനക്കാരുടെ ഉപബോധമനസ്സിലേക്ക് ജീവിതത്തിന്റെ കയ്പും ചവര്‍പ്പും കൃത്യമായി അനുഭവിപ്പിക്കുന്ന ഔഷധഗുണമാണ് ഓരോ കഥകള്‍ക്കുമുള്ളത്.

രേഖ. കെ

ലയാള ചെറുകഥാസാമ്രാജ്യത്തില്‍ ചുരുങ്ങിയ കാലം കൊണ്ടു തന്നെ സ്വന്തമായൊരിടം വെട്ടിപ്പിടിച്ച എഴുത്തുകാരിയാണ് കെ.രേഖ. ഒരു യോദ്ധാവിന് അത്യാവശ്യമായി വേണ്ട മനസാന്നിധ്യമാണ് എഴുത്തുകാരിയെന്ന നിലയില്‍ രേഖയെ തന്റെ രചനകളില്‍ പരീക്ഷിക്കുന്നത്. വിവേകപൂര്‍വ്വം അതിസൂക്ഷ്മമായി ചലിപ്പിക്കുന്ന കരുക്കളെ പോലെയാണ് വാക്കുകളെ അതിസൂക്ഷ്മമായി രേഖ തന്റെ കഥകളില്‍ അണിനിരത്തുന്നത്. കിറുകൃത്യമായ ചലനങ്ങളിലൂടെ അവ അനുവാചകരുടെ ആകാംക്ഷയെ മുട്ടുകുത്തിക്കുന്നു. കറുപ്പിലും വെളുപ്പിലും കൃത്യമായ അളവുകളില്‍ പണി തീര്‍ത്ത ചതുരങ്ങളിലൂടെ നിയമങ്ങള്‍ പാലിച്ചുകൊണ്ട് ബുദ്ധിപൂര്‍വ്വം മുന്നേറുന്ന കരുക്കളെ പോലെയാണ് രേഖ വാക്കുകളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നത്. അങ്കമാലി മാങ്ങാക്കറിയും വില്ലുവണ്ടിയും മറ്റുകഥകളും എന്ന ഏറ്റവും പുതിയ കഥാസമാഹാരത്തിലെ ഒമ്പത് കഥകളും ഈ കൃത്യതയും സൂക്ഷ്മതയും തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്.

കാലവും ദേശവും സങ്കല്‍പങ്ങളുമൊക്കെ ചതുരംഗ പലകയുടെ മറുപുറത്തിരുന്ന് തോല്‍വി ഏറ്റുവാങ്ങുമ്പോള്‍ വിജയിയാകുന്ന ചതുരംഗക്കാരിയാണ് അങ്കമാലിയിലെ മാങ്ങാക്കറിയുടെ എഴുത്തുകാരി. ഓരോ കരുനീക്കത്തിലും മുന്‍കൂട്ടി കണ്ടറിയുന്ന അനേകായിരം സാധ്യതകളുടെ മിടുക്കാണ് ഇവിടെ ഈ കഥയില്‍ പറയാതെ പറഞ്ഞു തീര്‍ക്കുന്ന കഥകള്‍ക്കുള്ളത്. 'ചേച്ചി ഒരു ബാര്‍ബറും ബീര്‍ബലു'മാണെന്ന് അരവിന്ദന്‍ പറയുന്നതു വരെ ബുദ്ധിമതിയും വികാരജീവിയും ഒളിച്ചുകളി നടത്തുന്ന ആ ബാങ്ക് ഉദ്യോഗസ്ഥയില്‍ അവളവളെ / അവനവനെ തിരഞ്ഞു പോയിരുന്ന വായനക്കാരാണ് മുറിവേറ്റവന്റെ രക്തപ്രവാഹത്തില്‍ പുറന്തോട് തകര്‍ന്നവരായത്. ഏറ്റവുമൊടുവില്‍ വായനക്കാരുടെ കയ്യിലിരുന്ന് മിടിച്ചത് അരവിന്ദന്റെ ജീവന്റെ അപ്പമാണ്.

അവളാര് എന്ന കഥയില്‍ എന്നും പരാജയപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട ലതയുടെ ബുദ്ധിപൂര്‍വ്വമുള്ള കളിയുടെ അന്തിമഘട്ടത്തില്‍ ഭര്‍ത്താവായിരുന്നു വിജയക്കരു. പരാജിതനായ മുകുന്ദന്‍, ഉത്തമന്‍ ബാക്കി വെച്ച തെന്താണെന്നറിയാതെ കുഴങ്ങിയ താര, ചൂഷണത്തിന്റെ പൊള്ളത്തരങ്ങളെ, ഒറ്റച്ചോദ്യങ്ങളുടെ സൂചിമുന കൊണ്ട് തീര്‍ക്കാവുന്നതേയുള്ളൂ എന്നു മനസ്സിലാക്കിയ ഉമാബാലന്‍, ഉഷയെ കാത്തിരിക്കുന്ന തങ്കമണി, വിഡ്ഢിത്തത്തിന്റെ കുട്ടകയിലേക്ക് കുമാരിയുടെ ബാഗ് ഉപേക്ഷിച്ച സദാനന്ദന്‍, അധോലോകത്തിലെ ബാബു, സന്ധ്യ.. സമനിലയില്‍ തുടരുന്ന കളികളില്‍ ഇവരുടെ ചലനങ്ങള്‍ വിജയത്തെ നിര്‍ണ്ണയിക്കുന്നു. എഴുത്തുകാരിയും വായനക്കാരും ഒന്നിച്ചു വിജയിക്കുന്ന അത്യപൂര്‍വ്വ നിമിഷങ്ങളിലെ നിര്‍ണായകക്കരുക്കളാണവര്‍.

രുചിയുടെ ഒരു വിസ്മയലോകം തന്നെ ഈ കഥകള്‍ അനുഭവിപ്പിക്കുന്നുണ്ട്. നളനെ വെല്ലുന്ന അരവിന്ദന്റെ പാചകവിരുത്. അങ്കമാലി മാങ്ങാക്കറി, ഇഞ്ചി, പച്ചമുളക്, നാരകത്തിന്റെ ഇല ചേര്‍ന്ന സംഭാരം, ഉപ്പുമാങ്ങ, പയര്‍ കൊണ്ടാട്ടം, പെസഹാപ്പം, ശര്‍ക്കര പാനി എന്നിവ അങ്കമാലി മാങ്ങാക്കറിയെ രുചിമേളമാക്കുമ്പോള്‍, സ്വയം മരിക്കാനൊരുങ്ങുന്നവര്‍ അവസാനനിമിഷങ്ങളില്‍ എപ്പോഴും ആര്‍ത്തിയോടെ ഭക്ഷണമൊരുക്കുകയും കഴിക്കുകയും ചെയ്യുന്നത് പതിവാണെന്നുറപ്പിക്കുകയും ചെയ്യുകയാണ് ലത. ചമ്മന്തി, പപ്പടം ചുട്ടത്, പയര്‍ മെഴുക്കുപുരട്ടി എന്നിവ അത്താഴത്തിന് വിളമ്പിയ ഈസ്റ്റര്‍ ലില്ലി. താന്‍ വരച്ച കൃഷ്ണന്റെ മുഖത്തെ സങ്കടം കളയാനുള്ള വഴികള്‍ ചെറുനാരങ്ങ ചായ കുടിച്ചു കൊണ്ട് ആലോചിക്കുന്ന താരയുടെ ഓര്‍മകളിലേക്ക് അവില്‍ ശര്‍ക്കരയില്‍ വിളയിച്ച് നെയ്യില്‍ വറുത്തു ചേര്‍ത്തഎള്ളും ചെറുപയര്‍ പരിപ്പും പൊട്ടുകടലയും നുറുക്കിയ കൊപ്രയും കശുവണ്ടിയുമെല്ലാം ചേര്‍ന്ന നാലു മണി പലഹാരവും മുളകുബജിയും ചുവന്ന ചമ്മന്തിയും വന്നു ചേരുന്നുണ്ട്. യൂണിവേഴ്‌സിറ്റിക്കടുത്തുള്ള ഗോപിയുടെ കടയിലെ ദോശയും ചുവന്ന ചമ്മന്തിയുമായിരുന്നു വില്ലുവണ്ടിയിലെ ഉമയുടെ പ്രാതല്‍. നറുമണമുള്ള കാപ്പിയും ബിസ്‌കറ്റും കുഴപ്പക്കാരിയുടെ വൈകുന്നേരത്തെ ചായക്ക് കൂട്ടാവുമ്പോള്‍ ഏലയ്ക്കയും കറുവാപ്പട്ടയും ചതച്ചിട്ട പഴച്ചാറും മധുരനാരങ്ങയുമാണ് ഒറ്റക്കല്ലിനെ രുചിപിടിപ്പിക്കുന്നത്. കടുംകാപ്പിയും പപ്പടബോളിയുമാണ് കുമാരിയുടെയും സദാനന്ദന്റെയും കഥയ്ക്ക് രുചി പകരുന്നത്.

book
പുസ്തകം വാങ്ങാം

ഭക്ഷണത്തിന്റെ രുചി വായനയുടെ രസമുകുളങ്ങളെ ഹരം പിടിപ്പിക്കുന്നുണ്ട്. കിറുകൃത്യയോടെ വിളമ്പിയിരിക്കുന്ന ആ രുചിക്കൂട്ടുകള്‍ ആസ്വദിച്ചു തീരുമ്പോഴാണ് അവ മേമ്പൊടി മാത്രമാണെന്ന് മനസ്സിലാകുന്നത്. വായനക്കാരുടെ ഉപബോധമനസ്സിലേക്ക് ജീവിതത്തിന്റെ കയ്പും ചവര്‍പ്പും കൃത്യമായി അനുഭവിപ്പിക്കുന്ന ഔഷധഗുണമാണ് ഓരോ കഥകള്‍ക്കുമുള്ളത്. നന്മയുടെയും ആഢംബരത്തിന്റെയും മര്യാദയുടെയും മുഖം മൂടികള്‍ ഓരോന്നായി അഴിച്ചെടുത്തുകൊണ്ട് മനുഷ്യന്റേതുമാത്രമായ ദുരാശകളുടെയും നിരാശകളുടെയും നിറം മങ്ങിയ മുഖങ്ങളെ രേഖ കഥയോട് ചേര്‍ത്തു വെക്കുന്നു. അതില്‍ നമുക്ക് നമ്മളെ തന്നെ കാണാനാവുന്നു.

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: K Rekha New Malayalam Book Review Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

രണ്ട് ബാറ്ററികൾ വാങ്ങി നൽകി, ജയിലിൽ കഴിഞ്ഞത് 31 വർഷം; പേരറിവാളന്റെ കഥ

May 19, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022

More from this section




Most Commented