ശ്യാംകൃഷ്ണ
വലിയ നോവലുകള്‍ മാത്രമല്ല, വലിയ വായനാനുഭവം നല്കുന്ന ചെറിയ നോവലുകളുമുണ്ട്. നോവല്‍ നോവല്‍ചരിത്രത്തില്‍ പ്രതാപത്തോടെ ഇടംപിടിച്ച അത്തരം ചില ചെറിയ നോവലുകളാണ് 'ദി ഡെത്ത് ഓഫ് ഇവാന് ഇല്ലിച്ച്' (ലിയോ ടോള്‍സ്റ്റോയി), 'ദി ഫേറ്റ് ഓഫ് എ മാന്‍' (മിഖായല്‍ ഷോളോഖോവ്) എന്നിവ. 'മെറ്റമോര്‍ഫോസിസി' (ഫ്രാന്‍സ് കാഫ്ക) ന്റെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
മലയാളത്തിലും അത്തരം കൃതികളുണ്ട്, 'ശേഷക്രിയ' (എം.സുകുമാരന്‍) മികച്ച ഉദാഹരണം. തമിഴിലെ സമീപകാല ഉദാഹരണം 'നൂറു സിംഹാസനങ്ങള്‍' (ബി.ജയമോഹന്) ആണ്.
പത്രപ്രവര്‍ത്തകനും നാടകകൃത്തുമായ ശ്യാംകൃഷ്ണയുടെ പ്രഥമ നോവലായ 'മമ്മ'യുടെ വായന, ചെറുനോവലുകള് നല്കുന്ന വലിയ വായനാനുഭവത്തെ ഓര്‍മിപ്പിക്കും.
103 പേജ് മാത്രം ദൈര്‍ഘ്യമുള്ള 'മമ്മ'യുടെ വായന ലേശം കുഴപ്പംപിടിച്ചതാണ്. വായന പുരോഗമിക്കുന്തോറും വായിക്കുന്നയാളെ അസ്വസ്ഥതയും ഉദ്വേഗവും പിടികൂടും. എന്നാല്‍, നിര്‍ത്താനാകില്ല. മനസിന് ഭാരമേറി വരികയാണെങ്കിലും, വായന തുടര്‍ന്നേ പറ്റൂ എന്ന സന്ദിഗ്ദാവസ്ഥ!
കഥാപാത്രങ്ങള്‍ക്കൊപ്പം നിരപരാധികളായ വായനക്കാരും ഒരു രംഗവേദിയിലേക്ക് എടുത്തെറിയപ്പെടുകയാണ്. തന്നെ നോക്കാന്‍ സമയമോ മനസോ ഇല്ലാത്ത മക്കളോട് പ്രതികാരം ചെയ്യാനുഴലുന്ന സത്യഭാമയെന്ന വയോധികയുടെ ശരീരം തന്നെയാണ് ആ രംഗവേദിയെന്നും, അവിടം മുഴുക്കെ ചൂഴ്ന്നുനില്ക്കുന്നത് വാര്‍ധക്യത്തിന്റെ ഏകാന്തതയാണെന്നും അമ്പരപ്പോടെ വായനക്കാരന് ക്രമേണ മനസിലാകുന്നു!
മലയാളത്തില്‍ സാധാരണ ഒരു നോവലിന്റെ വായനയില്‍ പ്രതീക്ഷിക്കാവുന്ന അനുഭവമല്ലിത്. അതുകൊണ്ട്, 'മമ്മ' ഒരു സാധാരണ നോവലല്ല എന്ന് വായന തുടങ്ങി വൈകാതെ മനസിലാകും!
മലയാളത്തില്‍ അധികമാരും സ്പര്‍ശിക്കാത്ത വിഷയമാണ്, സരളമായ ഭാഷയില്‍ മാജിക്കല്‍ റിയലിസത്തിന്റെ പിന്‍ബലത്തോടെ ഗ്രന്ഥകാരന് ആവിഷ്ക്കരിച്ചിരിക്കുന്നത്. വാര്‍ധക്യവും ഏകാന്തതയുമാണ് പ്രമേയം. ഇരുണ്ടഹാസ്യത്തിന്റെ അകമ്പടി പുസ്തകത്തിലുടനീളമുണ്ട്.
അവാര്‍ഡ് ജേതാവായ നാടകകൃത്താണ് ശ്യാംകൃഷ്ണ. നാടകത്തിന്റെ സ്വാധീനം നോവലില്‍ പ്രകടമാണ്. ദൃശ്യങ്ങളാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്. മലയാള നോവലിന്റെ പതിവ് ആഖ്യാനവഴികളില്‍ നിന്ന് മാറിനടക്കുന്ന രീതി. അതുകൊണ്ടായിരിക്കാം, ഗ്രിഗര്‍ സാംസെ 'മെറ്റമോര്‍ഫോസിസി'ല്‍ കീടമായി മാറുന്ന നായകന്) യുടെ അമ്മൂമ്മയാണോ 'മമ്മ'യിലെ സത്യഭാമ എന്നെനിക്ക് വായന കഴിഞ്ഞപ്പോള്‍ സത്യമായും തോന്നിയത്!
Content Highlights: joseph antony reviews novel mamma shyamkrishnan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..