ജിസാ ജോസിന് നന്ദി, അത്രമേല്‍ മനോഹരമായൊരു വായനാനുഭവത്തിന്..


അഖില്‍ കൃഷ്ണന്‍

ഈ പകിട്ടുള്ള പെണ്ണുങ്ങളെ പെറുക്കിക്കൂട്ടി വര്‍ണപ്പമ്പരമുണ്ടാക്കിയവളുടെ ആ സര്‍പ്രൈസ് നോവല്‍ നിങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ട്.

മുദ്രിത

ടമസ്ഥന്‍ തന്നെ മറന്നു തുടങ്ങിയ ഒരു ട്രാവല്‍ ഏജന്‍സിയിലേക്ക്‌ ഒരു കാള്‍ വരികയാണ്. 10 സ്ത്രീകള്‍ മാത്രമുള്ള ഒരു യാത്ര ഹിമാദ്രി എന്ന ആ ട്രാവല്‍ ഏജന്‍സി ഏറ്റെടുത്ത് നടത്തിക്കൊടുക്കണം. സാധാരണ ടൂറിസ്റ്റുകള്‍ ആശ്രയിക്കാത്ത ട്രെയിന്‍ മാര്‍ഗത്തില്‍ ഒറീസയിലെ കുഗ്രാമങ്ങളിലേക്കാണ് യാത്ര പോകേണ്ടത്. മുദ്രിത എന്ന് പരിചയപ്പെടുത്തിയ സ്ത്രീ അനിരുദ്ധന്‍ എന്ന പഴയ ട്രാവല്‍ ഏജന്റിനോട് ആമുഖമായി പറഞ്ഞതിതൊക്കെയാണ്. ജിസാ ജോസ് എഴുതിയ മുദ്രിത എന്ന നോവല്‍ ആരംഭിക്കാനുള്ള കാരണങ്ങള്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്..

തലശേരി ബ്രണ്ണന്‍ കോളേജധ്യാപികയായ ജിസാ ജോസിന്റെ ആദ്യ നോവലാണ് മുദ്രിത. ആദ്യ നോവലെന്ന പ്രയോഗത്തെ അവിശ്വസനീയമാക്കുന്ന രചനാ പാടവവും പാത്ര സൃഷ്ടിയും ആശയസമ്പുഷ്ടിയുമെല്ലാം ഇതിലുണ്ടെന്നത് ഭംഗിവാക്കല്ല. അടിസ്ഥാനപരമായി ഇതൊരു അന്വേഷണത്തിന്റെ കഥയാണ്. മുദ്രിത എന്ന സ്ത്രീയെ അന്വേഷിച്ചിറങ്ങുന്ന വനിത എന്ന പൊലീസുകാരിയുടെ കഥ. ആ അന്വേഷണത്തിനിടയിലാണ് മുദ്രിത പ്ലാന്‍ ചെയ്ത ഈ വിചിത്രമായ യാത്രയെക്കുറിച്ചും, അതേറ്റെടുത്ത അനിരുദ്ധനെക്കുറിച്ചും, അതിലംഗങ്ങളായ മറ്റ് 9 സ്ത്രീകളെക്കുറിച്ചും, യാത്രയുടെ പരിണിതിയെക്കുറിച്ചെല്ലാമുള്ള ഏടുകളിലേക്ക് വെളിച്ചം വീഴുന്നത്. സംഘ നേതാവിന്റെ പേര് പോലെ സര്‍വ്വ സമ്പന്നമാണ് മറ്റംഗങ്ങളുടെയും പേരുകള്‍. സര്‍വ്വരഞ്ജിനി, സഞ്ചാരിണി ദീപ്ത, ഉമാ നാരായണി, ബേബി, വെണ്ണിലാ, ഹന്ന, ശാശ്വതി, മരിയനളിനി, മധു മാലതി എന്നിങ്ങനെയാണാ പേരുകള്‍. അവരില്‍ വീട്ടമ്മയും മാധ്യമപ്രവര്‍ത്തകയും തയ്യല്‍ക്കാരിയും വീട്ടു ജോലിക്കാരിയും കന്യാസ്ത്രീയും ടീച്ചറുമൊക്കെയുണ്ട്. ഈ പുറംകുപ്പായങ്ങളുടെ വ്യത്യസ്തയ്ക്കപ്പുറം പേരുകളിലെ അലങ്കാരങ്ങള്‍ക്ക് കടകവിരുദ്ധമായ വൈകാരികദാരിദ്ര്യമോ ഒറ്റപ്പെടലോ എല്ലാവരിലുമുണ്ട്. പോരാളിയുടെ ജീനുകളും അതിരുകളില്ലാത്ത ആഘോഷത്തിന്റെ കിനാവുകളും അവരിലുണ്ട്. ഓരോ കഥാപാത്രത്തിന്റെയും മിഴിവുകള്‍ ഒഴിവാക്കാനാകാത്ത തിളക്കത്തോടെ ഉള്ളില്‍ തൊടുന്നവയാണ്.

ഇടയ്ക്കിടെ പറഞ്ഞു പോകുന്ന പുരാണ കഥകള്‍, സാഫോയുടെ കവിതാ ശകലങ്ങള്‍, ചന്ദ്രഭാഗയെന്ന ആത്മഹത്യ ചെയ്ത നദിയെക്കുറിച്ചും ചിത്രോല്പാലയെന്ന അവര്‍ കാണാനാഗ്രഹിക്കുന്ന നദിയെക്കുറിച്ചുമുള്ള കഥകളെല്ലാം ആണധികാര ലോകക്രമത്തിന്റെ അശ്ലീലവും അക്രമോല്‌സുകവും ആത്മാര്‍ഥതരഹിതവുമായ ഇടപെടലുകളില്‍ മാഞ്ഞു പോയ പെണ്ണടയാളങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. അനിരുദ്ധന്‍ എന്ന കഥാപാത്രം പോലും പൗരുഷത്തിന്റെ ഉടുപ്പ് ചേരാതെ അപമാനിതനായി ആണ്‍ ലോകത്തിന് അനഭിമതനായ ഒരാളാണ്. അങ്ങനെ ആണുങ്ങളുടെ, അവര്‍ നിര്‍മ്മിച്ച സമൂഹത്തിന്റെ അളവുപകരങ്ങള്‍ക്കന്യരായ്ത്തീര്‍ന്ന അടിപൊളി മനുഷ്യരുടെ കഥയാണ് മുദ്രിത. കുട്ടിക്കാലത്തിന്റെ ഞെട്ടിത്തരിക്കലുകളും കൗമാരത്തിന്റെ കൗതുകങ്ങളും യൗവ്വനത്തിന്റെ പ്രണയോന്മാദവുമെല്ലാം കഴിഞ്ഞു മധ്യവയസ്സില്‍ എന്നോ സ്ഫടികപാത്രത്തിലടച്ചു വെച്ച കുപ്പി വളത്തുണ്ടുകള്‍ പോലുള്ള മോഹങ്ങള്‍ തേടിയിറങ്ങിയ പെണ്ണുങ്ങളുടെയും കൂട്ട് പോയ മനുഷ്യന്റെയും കഥയിലേക്ക് സ്വാഗതം. അപ്പൊ മുദ്രിതയും അവളെ അന്വേഷിച്ചിറങ്ങിയ വനിത എന്ന വനിതാ പോലീസുമോ ? അതിലൊരു സര്‍പ്രൈസ് ഉണ്ട്, ഈ പകിട്ടുള്ള പെണ്ണുങ്ങളെ പെറുക്കിക്കൂട്ടി വര്‍ണപ്പമ്പരമുണ്ടാക്കിയവളുടെ ആ സര്‍പ്രൈസ് നോവല്‍ നിങ്ങള്‍ക്കായി കരുതി വെച്ചിട്ടുണ്ട്. എല്ലാ പുസ്തകങ്ങളുടെയും ആദ്യ താളുകളില്‍ ആ പുസ്തകത്തിന് കാരണമായവര്‍ക്കൊക്കെ നന്ദി രേഖപ്പെടുത്താറുണ്ടല്ലോ, ഈ പറച്ചിലിന്റെ അവസാന നിമിഷങ്ങളില്‍ ഞാനും അത്തരമൊരു നന്ദി രേഖപ്പെടുത്തുകയാണ്. ജിസാ ജോസിന്, അത്രമേല്‍ മനോഹരമായൊരു വായനാനുഭവത്തിന്..

പുസ്തകം ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Jisa Jose Malayalam Novel Book Review Mathrubhumi Books

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented