കേരളത്തിലെത്തിയ മറഡോണയും മരണം ഒളിപ്പിച്ചുവെച്ച ആ ഫുട്‌ബോളും


By അഖില്‍ കൃഷ്ണന്‍

2 min read
Read later
Print
Share

ഒരേയൊരു തവണ മാത്രം കേരളം സന്ദര്‍ശിച്ചിട്ടുള്ള ആ മാന്ത്രികനെക്കാത്ത് കണ്ണൂരിന്റെ മണ്ണില്‍ മരണം പതിയിരുന്നെന്ന് സങ്കല്പിക്കാനെങ്കിലും കഴിയുന്നുണ്ടോ?

ഫോട്ടോ: റിദിൻ ദാമു

ഡീഗോ അമരാന്‍ഡോ മാറഡോണ എന്ന കാല്‍പ്പന്തിന്റെ കുലപതി കേരളത്തിന്റെ വടക്കന്‍ ജില്ലയായ കണ്ണൂരില്‍ വെച്ച് ഒരു ബോംബ് സ്‌ഫോടനത്തില്‍ മരിച്ചിരുന്നെങ്കില്‍ ലോക കായികഭൂപടത്തില്‍ കേരളം എങ്ങനെയായിരിക്കും പില്‍ക്കാലത്ത് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടാവുക??? എന്നാല്‍ അങ്ങനെ സംഭവിക്കാതെ പോയത് മുടിനാരിഴ വ്യത്യാസത്തില്‍ മാത്രമാണെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ??? ഒരേയൊരു തവണ മാത്രം കേരളം സന്ദര്‍ശിച്ചിട്ടുള്ള ആ മാന്ത്രികനെക്കാത്ത് കണ്ണൂരിന്റെ മണ്ണില്‍ മരണം പതിയിരുന്നെന്ന് സങ്കല്പിക്കാനെങ്കിലും കഴിയുന്നുണ്ടോ? എന്നാല്‍ അത്തരമൊരു സങ്കല്‍പ്പത്തിലേക്ക് വായനക്കാരേ, മാറഡോണയെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരേ, കാലത്തെ വെല്ലുന്ന കാല്പന്തിന്‍ രസികരെ നിങ്ങളെ സ്വാഗതം ചെയ്യുകയാണ് ഇ.സന്തോഷ് കുമാര്‍ എഴുതിയ ഏഴാമത്തെ പന്ത്.

ഇതൊരു ചെറിയ നോവലാണ്. നേരുണ്ട്, നുണയുണ്ട്, ഓര്‍മ്മകളുണ്ട്, നിരീക്ഷണങ്ങളുണ്ട്, ആശങ്കകളുണ്ട് അങ്ങനെ അണ്ഡകടാഹത്തിലുള്ള ഒട്ടുമിക്ക സംഗതികളുമുണ്ട്. അതിന്റെയൊക്കെ മേലെ മറഡോണ എന്ന കളിക്കളത്തിലെ സാമ്രാട്ട് ഉണ്ട്. കഥയിലേക്ക് വന്നാല്‍, 2012 ഒക്ടോബറിലാണ് മറഡോണ കേവലം 2 ദിവസം മാത്രം നീണ്ടു നിന്ന ഒരു സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്നത്. കാല്‍പ്പന്തു കളി പോലെ തന്നെ പ്രശസ്തമാണല്ലോ മാറഡോണയുടെ ഇടത് രാഷ്ട്രീയ നിലപാടുകളും. ഇവ രണ്ടിനും വേരോട്ടമുള്ള കണ്ണൂരില്‍ തന്നെ പുള്ളിക്കാരന്‍ എത്തിയെന്നതും കാലത്തിന്റെ കൗതുകകരമായൊരു കളി മികവായിരുന്നു. കണ്ണൂരിലെത്തിയ മറഡോണ ഒരു ദിവസത്തെ വിശ്രമത്തിനും അത്യാവശ്യം പരസ്യാഭിനയത്തിനും ശേഷം അടുത്ത ദിവസം സ്റ്റേഡിയത്തിലാണ് ആരാധകരെ കാണാന്‍ തീരുമാനിച്ചിരിക്കുന്നത്.

ആ ദിവസം കണ്ണൂര്‍ നഗരത്തില്‍ ഉത്സവാന്തരീക്ഷമായിരുന്നു എന്ന് പറഞ്ഞാല്‍ വടക്കന്‍ കേരളത്തിന്റെ ഫുട്ബാള്‍ പ്രേമത്തെക്കുറിച്ചും മലയാളിക്ക് മറഡോണയോടുള്ള മൊഹബത്തിനെക്കുറിച്ചും അറിയാവുന്ന ആരും അവിശ്വസിക്കില്ലല്ലോ. അപ്പോഴാണ് സ്ഥലത്തുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ നമ്പറിലേക്ക് ആ കാള്‍ വരുന്നത്. സ്റ്റേഡിയത്തില്‍ മറഡോണയെ അപായപ്പെടുത്താനായി ആരോ ബോംബ് വെച്ചിരിക്കുന്നു. അതും മറഡോണ തട്ടിക്കളിക്കാന്‍ സാധ്യതയുള്ള ഒരു പന്തില്‍ തന്നെ. വിളിച്ചയാള്‍ക്ക് വേണ്ടത് സമയമാണ്. നഗരത്തില്‍ തിങ്ങിക്കൂടിയിരിക്കുന്ന ആരാധകര്‍ അറിയാതെ, മൂഡ് സ്വിങ്ങുകളില്‍ ഉഴലുന്ന മറഡോണ അറിയാതെ, ടോപ് സെക്യൂരിറ്റി സിസ്റ്റം തന്നെ കാര്യമായി അറിയാതെ ബോംബ് നിര്‍വീര്യമാക്കാന്‍ ആവശ്യമായ സമയം.

പുസ്തകം വാങ്ങാം

എന്റെ കഥ പറച്ചിലിന്റെ സമയം ഇവിടെ അവസാനിക്കുകയാണ്. എക്‌സ്ട്രാ ടൈമില്‍ ബാക്കി നിങ്ങള്‍ക്ക് വായിക്കാം. എല്ലാം കൂടി 71 പേജ് മാത്രമുള്ള ചെറിയൊരു പുസ്തകമാണിത്. ഫൂട്‌ബോള്‍ അറിയാത്തവര്‍ പോലും ആരാധിച്ചിരുന്ന മറഡോണയെപ്പോലെ ഒരു താരം ഇനി ഭൂമിയില്‍ ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്. ഉണ്ടായാല്‍ തന്നെ അയാള്‍ കേരളത്തില്‍ വരുമോയെന്ന് ? ആ കാലത്ത് നമ്മള്‍ ഉണ്ടാകുമോയെന്ന് ? അതിനെക്കുറിച്ചൊരു നോവല്‍ പിറക്കുമോയെന്ന് ? എന്നാല്‍ ഈ വിദൂര സാദ്ധ്യതകള്‍ എല്ലാം സംഭവ്യമായിരിക്കുന്ന ഈ നോവല്‍ നഷ്ടപ്പെടുത്താതിരിക്കുക.

Content Highlights: ezhamathe panth mathrubhumi books e santhoshkumar diego maradona

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cancer

2 min

കാന്‍സറിനെതിരെ പൊരുതി വിജയിച്ച ഒരമ്മയുടെ കഥ

Sep 6, 2021


Bij Rocky, Book Cover

8 min

ബിജു റോക്കിയുടെ കവിതകള്‍; വെല്ലുവിളികള്‍ ഭാഷയിലല്ല അതിനുശേഷം നിലനില്‍ക്കുന്ന നിശബ്ദതയില്‍!

Apr 13, 2023


Lajo Jose, Book Cover

3 min

ലാജോ ജോസിന്റെ ഓറഞ്ച് തോട്ടത്തിലെ അതിഥി; ക്ഷാരസ്വഭാവമുള്ള കഥാപാത്രങ്ങളുടെ ദുരൂഹമായ ഹരം!

Feb 17, 2023

Most Commented