കാറ്റും വെയിലും ഇലയും പൂവുമെല്ലാം മനുഷ്യരേ...നിങ്ങള്‍ക്കൊപ്പം


ഡോ. സ്വപ്ന സി. കോമ്പാത്ത്

രക്ഷിതാക്കളും പങ്കാളികളും ചേര്‍ന്ന് തടവറയിലാക്കുന്ന മോഹങ്ങളുള്ള സ്ത്രീകള്‍ ഭൂമിയിലെ നരകങ്ങളിലാണ് തങ്ങളുടെ ആയുസ്സൊടുക്കുന്നതെന്ന് നായിക വസുന്ധര നമ്മെ ബോധ്യപ്പെത്തുന്നു. ആനന്ദമൂറുന്ന ഹൃദയമുണ്ടെങ്കില്‍ നരകം പോലും സ്വര്‍ഗമായി മാറുന്നുവെന്ന് ആവര്‍ത്തിക്കുകയാണ് ഉയ്യാല ലൂഗവയ്യാ

ഷാഹിന ഇ.കെ

പ്പം നടന്നിട്ടും കാണാതെ പോയ മനുഷ്യരെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലുകളാകാറുണ്ട് പലപ്പോഴും വായനകള്‍. ചിലപ്പോള്‍ ചിലരുടെ എഴുത്തില്‍ നമ്മള്‍ നമ്മളെ തന്നെയാവും കണ്ടെത്തുക. ഷാഹിന ഇ.കെയുടെ രചനകള്‍ അത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കാരണമാകാറുണ്ട്. വാക്കുകളുടെ ദൂരത്തിനപ്പുറം നമ്മള്‍ താണ്ടിത്തീര്‍ക്കേണ്ട മനുഷ്യമനസ്സുകളുടെ പരപ്പാണ് ഷാഹിനയുടെ കഥകളെ കാലത്തോടൊപ്പം ചേര്‍ത്തു നിര്‍ത്തുന്നത്. കാറ്റും വെയിലും ഇലയും പൂവും പോലെ എന്ന ഏറ്റവും പുതിയ സമാഹാരത്തിലെ കഥകളിലും വാക്കും മനസ്സും ചേര്‍ന്നുള്ള ചൂതുകളി തന്നെയാണ് കാണുന്നത്. തൃപ്തിയും അതൃപ്തിയും പ്രകടിപ്പിച്ച്, അധികാരവും അടിമത്തവും തമ്മില്‍ വടംവലി നടത്തി , വാദവും പ്രതിവാദവും കൊണ്ട് പോര്‍വിളികളാരുക്കി വാക്കുകള്‍ ഒന്നിനു പുറകെ ഒന്നായി സമരാഹ്വാനം പോലെ മുന്നോട്ടു നീങ്ങുന്ന കഥകളാണ് ഈ സമാഹാരത്തിലുള്ളത്.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ സമാഹാരത്തില്‍ പന്ത്രണ്ട് കഥകളാണുള്ളത്. ഞങ്ങളൊരുമിച്ച് ജീവിക്കുകയാണ് എന്ന ഒരൊറ്റ വാചകത്തിലൂടെ അമ്മയുടെ മനസ്സിലേക്ക് ഒരു സുനാമിയടിച്ചു കയറ്റിയ മകന്‍ എന്ന സ്‌നേഹക്കടല്‍ ഒറ്റ നിമിഷം കൊണ്ട് അമ്മയെ വലിയൊരു ചുഴിയിലിട്ടു വട്ടം കറക്കുകയാണ്. അപ്രതീക്ഷിതമായ ആഘാതത്തില്‍ നിന്നും കരകയറാന്‍ അമ്മ നടത്തുന്ന പാഴ്ശ്രമം അവരെ വലിയൊരു പ്രതിസന്ധിയിലാക്കുന്നു. 'തീര്‍ത്തും വെറുക്കവയ്യാതെ , ഒട്ടുമേ സ്‌നേഹിക്കവയ്യാതെ ' അമ്മ തളര്‍ന്നുനില്‍ക്കുമ്പോള്‍ അവനവളെന്ന ഒരു പുതിയ പ്രയോഗം കൂടി നമ്മുടെ പദസമ്പത്തിലേക്ക് കടന്നുവരുന്നു. രാഷ്ട്രീയം പറയാനുളള ഏറ്റവും ശക്തമായ മാധ്യമമായി കഥയെ മൂര്‍ച്ചപ്പെടുത്തുന്ന അനുഭവമാണ് പറുദീസാനഷ്ടങ്ങള്‍ . അതിരുകള്‍ തിരിച്ച് ലോകത്തെ മുള്ളുവേലികള്‍ക്കുള്ളില്‍ തളച്ചിടുന്നവര്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായി മാറുന്ന ഈ കഥയിലെ നായികയും നായകനും ഏദന്‍ തോട്ടത്തിലെ ആദവും ഹവ്വയുമാകുന്നതിന്റെ കൗതുകവും ശ്രദ്ധേയമാകുന്നു.

കഥാകാരിയുടെ വാക്കുകള്‍ കടമെടുത്താല്‍ 'ആയുഷ്‌കാലത്തിന്റെ വലിയൊരു പങ്കും സ്വയമാവിഷ്‌കരിക്കാന്‍ ' സാധിക്കാത്ത സാധാരണ മനുഷ്യരുടെ ജീവിതത്തിലേക്കുള്ള വാതിലാണ് ഉയ്യാല ലൂഗവയ്യ. നരകമെന്നത്, സ്വയമാവിഷ്‌കരിക്കാന്‍ കഴിയാത്തവര്‍ക്ക് മരണാനന്തരം പ്രവേശിക്കാനുള്ള ഇടമാണെന്ന് ബോധ്യപ്പെടുത്തുകയും പരമ്പരാഗതസങ്കല്പത്തിലുള്ള നരകത്തില്‍ പോലും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ഉറക്കെ പറയുകയും ചെയ്യുന്ന കഥയാണിത്.

രക്ഷിതാക്കളും പങ്കാളികളും ചേര്‍ന്ന് തടവറയിലാക്കുന്ന മോഹങ്ങളുള്ള സ്ത്രീകള്‍ ഭൂമിയിലെ നരകങ്ങളിലാണ് തങ്ങളുടെ ആയുസ്സൊടുക്കുന്നതെന്ന് നായിക വസുന്ധര നമ്മെ ബോധ്യപ്പെടുത്തുന്നു. ആനന്ദമൂറുന്ന ഹൃദയമുണ്ടെങ്കില്‍ നരകം പോലും സ്വര്‍ഗമായി മാറുന്നുവെന്ന് ആവര്‍ത്തിക്കുകയാണ് ഉയ്യാല ലൂഗവയ്യാ

അറ്റത്ത് തീ പിടിപ്പിച്ച അസ്ത്രം പോലെ വാക്കുകള്‍ കൃത്യമായി എയ്യാനറിയുന്ന നമ്പീശന്‍ മാഷിന്റെയും സ്വന്തം ചോരേലുള്ള അഭിമാനം കൊണ്ട് , ജാതി പാരമ്പര്യം കൊണ്ട് ഉത്തേജിതമാക്കുന്ന പിള്ളമാഷിന്റെ അഭിമാനഗര്‍വ്വം പപ്പടപരുവത്തില്‍ തകര്‍ന്നടിയുന്നതിന്റെ ചിത്രമാണ് ദളിതന്‍ എന്ന കഥ . ആത്മാഭിമാനത്തിനും ശാന്തതയ്ക്കും മുന്നില്‍ ഉരുകിയൊലിക്കാനുള്ളതേ ഉള്ളൂ ജാതിഗര്‍വ്വിന്റെ പുറംതോടുകളെന്ന് ഈ കഥ വ്യക്തമാക്കുന്നു. സമീപഭാവിയില്‍ നമ്മളെല്ലാം അഭിമുഖീകരിക്കേണ്ടി വരുന്ന ഭീകരമായ യാഥാര്‍ഥ്യത്തെ വരച്ചിടുന്ന കഥയാണ് ജലം. പ്രളയക്കെടുതിയില്‍ വലയുന്ന ദീപ്തന്റെ ഉള്ളില്‍ നിന്നാണോ വായനക്കാരന്റെ ഉള്ളില്‍ നിന്നാണോ എന്നറിയാതെ ഉയരുന്ന ഒരു കരച്ചിലാണ് അക്ഷരാര്‍ത്ഥത്തില്‍ ചില കരച്ചിലുകള്‍ അകത്തു നിന്നോ പുറത്തുനിന്നോ എന്ന കഥ. ജാതിയും മതവുമില്ലാതെ, സന്ദേഹമില്ലാതെ ഉണര്‍ന്നിരിക്കുന്നവനാണ് മനുഷ്യനെന്ന് ശവം എന്ന കഥ വ്യക്തമാക്കുന്നു.

പുസ്തകം വാങ്ങാം

കര്‍ത്താവിന്റെ തിരഞ്ഞെടുപ്പുകള്‍ ,മെറ്റമോര്‍ഫോസിസ്, മുഹമ്മദന്‍ ഇക്കോണമി , നഗരം പഴയതാകുന്നു തുടങ്ങിയ കഥകള്‍ സാധാരണക്കാരുടെ ജീവിതത്തിലേക്ക്, അവരുടെ നിസ്സഹായതയിലേക്ക്, അവരുടെ ആകുലതകളിലേക്ക് ആഞ്ഞു വീശിയ വാക്കുകളുടെ വലയാകുമ്പോള്‍ കാറ്റും വെയിലും ഇലയും പൂവും പോലെ എന്ന കഥ പുരുഷന്റെ കണ്ണുകളെ ഉത്തേജിപ്പിക്കുന്ന സ്ത്രീ നഗ്‌നത എങ്ങനെയാണവനെ അസ്തപ്രജ്ഞനാക്കുന്നതെന്നും വരച്ചിടുന്നു. തന്റെ അധീനത്തിലുള്ള വിസ്തൃതമായ പുല്‍മേട് പോലെ അവന്‍ ചതച്ചരച്ച സ്ത്രീശരീരങ്ങളെല്ലാം ബന്ധനത്തിന്റെ മേലങ്കികളഴിച്ചു മാറ്റി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അവളവളുടെ ശരീരത്തെ ഒരു രാഷ്ട്രമായും രാഷ്ട്രീയമായും പരിണമിപ്പിക്കുന്നതിന്റെ കാഴ്ചയാണ് ഇക്കഥ. ഇതിലെ പന്ത്രണ്ട് കഥകളും ലോകം അരികിലേക്ക് മാറ്റിനിര്‍ത്തിയവരുടെ കൂടെ നില്‍ക്കുന്നു. പ്രിയമനുഷ്യരേ നിങ്ങള്‍ക്കൊപ്പം ഞാനുണ്ട് എന്ന എഴുത്തുകാരിയുടെ മാനിഫെസ്റ്റോയാണ് ഓരോ കഥയുടെയും മിടിപ്പ്.

Content Highlights: Shahina E. K, Dr. Swapna C komboth, Mathrubhumi Books

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented