മത്സരത്തലേന്ന് ഉറക്കമില്ലാതെ കളിക്കാര്‍,ടീമിന്റെ ഉള്ളുകള്ളികള്‍;'പിച്ച് സൈഡിലെ ഇന്ത്യന്‍ ക്രിക്കറ്റ്


പി.ജെ.ജോസ്

3 min read
Read later
Print
Share

പിച്ച്സൈഡ് പുസ്തകത്തിന്റെ കവർ

ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ രംഗത്തെ ഓള്‍റൗണ്ടറായ അമൃത് മാത്തൂര്‍ എഴുതിയ 'പിച്ച്സൈഡ്' എന്ന പുസ്തകം പി.ജെ ജോസിന്റെ വായനയില്‍.

ബിരുദ പഠന കാലമാണ്. 1990-കളുടെ തുടക്കം. അന്നത്തെ ഏതൊരു ശരാശരി മലയാളി ചെറുപ്പക്കാരനെയും പോലെ ക്രിക്കറ്റ് പ്രാന്ത് തലയ്ക്ക് പിടിച്ച സമയം. നെല്‍സണ്‍ മണ്ടേലയുടെ മോചനത്തിന്റെ പിന്നാലെ വര്‍ണവിവേചനത്തിന്റെ ശിക്ഷയായി അന്താരാഷ്ട്ര കായിക ഭൂപടത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്ക കായിക ലോകത്ത് തിരിച്ചെത്തിയിട്ട് അധിക നാളുകളായിട്ടില്ല. വിലക്ക് നീങ്ങിയതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്ക 1992-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐ.സി.സി) വീണ്ടും അംഗത്വം നേടുന്നു. അവിടെ ആദ്യമായി പര്യടനം നടത്തുന്നത് ഇന്ത്യന്‍ ടീമാണ്. 21 വര്‍ഷമായി ദക്ഷിണാഫ്രിക്കയിലെ ക്രിക്കറ്റിന്റെ അവസ്ഥയെക്കുറിച്ച് ആര്‍ക്കും വലിയ പിടിയൊന്നുമില്ല. എങ്കിലും 'മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിക്കുന്ന, പരിചയ സമ്പന്നരായ കപില്‍ ദേവും രവിശാസ്ത്രിയും സഞ്ജയ് മഞ്ജരേക്കറും ഉദിച്ചുയരുന്ന താരങ്ങളായ സച്ചിനും കുംബ്ലെയും അജയ് ജഡേജയും ജവഗല്‍ ശ്രീനാഥുമൊക്കെയടങ്ങുന്ന ടീമില്‍ വലിയ പ്രതീക്ഷയുമായി ഞങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ പരമ്പരയ്ക്കായി ആവേശത്തോടെ കാത്തിരുന്നു.

ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ വിജയം പ്രതീക്ഷിച്ചവര്‍ കണ്ടത് ദക്ഷിണാഫ്രിക്കയുടെ കുതിപ്പാണ്. വെറ്ററന്‍ താരവും ക്യാപ്റ്റനുമായ കെപ്ലര്‍ വെസല്‍സ് ബാറ്റുകൊണ്ട് മുന്നില്‍ നിന്നു നയിക്കുകയും 'വെള്ള ഇടിമിന്നല്‍' അലന്‍ ഡൊണാള്‍ഡ് തീപ്പന്തുകളുമായി ഇന്ത്യന്‍ ബാറ്റര്‍മാരെ വിറപ്പിക്കുകയും ചെയ്തപ്പോള്‍ നാല് ടെസ്റ്റുകളുടെ പരമ്പര 1-0നും ഏഴു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 5-2 നും ദക്ഷിണാഫ്രിക്ക ജയിച്ചു കയറിയപ്പോള്‍ ഇന്ത്യയേക്കാള്‍ ഒരു പടി മുന്നില്‍ത്തന്നെയാണ് അവിടുത്തെ താരങ്ങളും ക്രിക്കറ്റുമെന്ന യാഥാര്‍ത്ഥ്യം മനസ്സില്ലാമനസ്സോടെ ഉള്‍ക്കൊള്ളേണ്ടി വന്നു. ഹാന്‍സി ക്രോണ്യേയേയും ജോണ്ടി റോഡ്സും ബ്രയാന്‍ മക്മില്ലനുമൊക്കെ മനസ്സില്‍ കയറിക്കൂടിയത് ഈ പരമ്പരയിലൂടെയാണ്.

മുപ്പത്തൊന്നു വര്‍ഷങ്ങള്‍ക്കപ്പുറം അന്നത്തെ പരമ്പരയും താരങ്ങളുടെ പ്രകടനങ്ങളുമെല്ലാം ഇന്നലെയെന്നപോലെ മനസിലേക്ക് ഓടിയെത്തിയത് ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ രംഗത്തെ ഓള്‍റൗണ്ടറായ അമൃത് മാത്തൂറിന്റെ 'പിച്ച്സൈഡ്' എന്ന ആത്മകഥാംശപരമായ പുസ്തകം വായിച്ചപ്പോഴാണ്.
1992-ല്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ മാനേജരായി യുവാവായ അമൃത് മാത്തൂറിനെ തിരഞ്ഞെടുത്തപ്പോള്‍ നെറ്റി ചുളിച്ചവരേറെയാണ്. ഒറ്റ പരമ്പരയോടെ കഴിവുതെളിയിച്ച മാത്തൂര്‍ തുടര്‍ന്ന് 30 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ പലറോളില്‍ തന്റെ ഭാഗം അഭിനയിച്ചു. ഇതില്‍ ഇന്ത്യ സഹ ആഥിത്യം വഹിച്ച 1996-ലെ ലോകകപ്പ് സംഘാടക സമിതിയിലെ അംഗം, 2002-ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ (നാറ്റ് വെസ്റ്റ് ചാമ്പ്യന്‍മാരായ ഗാംഗുലിയുടെ ഇന്ത്യന്‍ ടീം) മീഡിയ മാനേജര്‍, 2003 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ മീഡിയ ഡയറക്ടര്‍, 2004-ല്‍ പാകിസ്താനില്‍ വിജയകരമായി പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ അഡ്മിനിസ്ട്രേറ്ററിലൊരാള്‍, ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും ജനറല്‍ മാനേജറും. ഇത്തരമൊരു പ്രൊഫൈലുള്ള അമൃത് മാത്തൂര്‍ അക്കാലങ്ങളെക്കുറിച്ച് വിവരിക്കുമ്പോള്‍ 30 വര്‍ഷത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രമാണ്, ഉള്ളുകള്ളികളാണ് വെളിപ്പെടുന്നത്. ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഗ്രന്ഥം. പഴയ തലമുറയ്ക്ക് ഓര്‍മകള്‍ ഊട്ടിയുറപ്പിക്കാനും പുതുതലമുറയ്ക്ക് പറഞ്ഞുകേട്ടകാര്യങ്ങള്‍ അക്ഷരങ്ങളിലൂടെ അടുത്തനുഭവിക്കാനുള്ള അവസരമാണ് 'പിച്ച്സൈഡി' ലൂടെ മാത്തൂര്‍ ഒരുക്കുന്നത്.

പ്ലേയിങ് ഇലവനെ സെലക്ട് ചെയ്യാന്‍ ടെന്‍ഷനടിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാരെ പുസ്തകത്തില്‍ കാണാം, മത്സരത്തലേന്ന് ഉറക്കമില്ലാതെ ഉഴറുന്ന കളിക്കാരെ കാണാം, 2003 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ ഉള്ളുകള്ളികളറിയാം, ഇന്ത്യ-പാകിസ്താന്‍ ബന്ധത്തില്‍ പുതിയൊരു ചരിത്രം കുറിച്ച 2004-ലെ ഇന്ത്യന്‍ ടീമിന്റെ പാക്പര്യടനത്തിന്റെ വിശദാംശങ്ങളറിയാം. താനിടപെടുന്ന ഓരോ താരങ്ങളെയുംകുറിച്ച്- സച്ചിനാകട്ടെ, ഗാംഗുലിയാകട്ടെ, ദ്രാവിഡാകട്ടെ, -വിശദമായ വിവരണങ്ങളും മാത്തൂര്‍ നല്‍കുന്നുണ്ട്.

ഐ.പി.എല്ലിന്റെ ബുദ്ധികേന്ദ്രമായ ലളിത് മോഡിയെ ഇന്ന് ആര് ഓര്‍ക്കുന്നുണ്ടാകും? ലളിത് മോഡിയെന്ന തന്ത്രജ്ഞനായ ബിസിനസുകാരന്റെ ഗുണങ്ങളും ദോഷങ്ങളും വ്യക്തമാക്കുന്ന നല്ലൊരു വിവരണം മാത്തൂര്‍ പുസ്തകത്തില്‍ വരച്ചിടുന്നു. അതുപോലെ തന്നെയാണ് പോയ കാല ഇതിഹാസം ടൈഗര്‍ പട്ടോഡിയെക്കുറിച്ചും ഇന്ത്യന്‍ ക്രിക്കറ്റ് ഭരണ രംഗത്ത് സ്വന്തം കയ്യൊപ്പു ചാര്‍ത്തിയ ജഗ്മോഹന്‍ ഡാല്‍മിയ, മാധവറാവു സിന്ധ്യ, അരുണ്‍ ജെയ്റ്റ്ലി, രാജ്സിങ് ദുംഗാര്‍പുര്‍ തുടങ്ങിയവരെക്കുറിച്ചുള്ള നേരിട്ടുള്ള വിവരണങ്ങളും പുസ്തകത്തിന്റെ മുതല്‍ക്കൂട്ടാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ജീവിക്കുന്ന ഇതിഹാസം സുനില്‍ ഗാവസ്‌കറെക്കുറിച്ചുള്ള വ്യത്യസ്തമായ വിശകലനവും വായിക്കാം. പാക് ഇതിഹാസം ഇമ്രാന്‍ ഖാനെയും അക്ഷരങ്ങളിലൂടെ അദ്ദേഹം വരച്ചിടുന്നു.

തുടക്കത്തില്‍ ഈ പുസ്തകം എഴുതണമോയെന്ന് സന്ദേഹിക്കുന്ന മാത്തൂറിനെ കാണാം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 30 വര്‍ഷത്തിലധികത്തെ ചരിത്രം നേരിട്ടറിഞ്ഞ വ്യക്തിയെന്ന നിലയില്‍ വിലപ്പെട്ട സംഭാവനയാണ് പുസ്തക രചനയിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്.

വെസ്റ്റ്ലാന്‍ഡ് ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.

Content Highlights: Amrit Mathur, Indian Pitch, P.J Jose, Mathrubhumi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Akakkazhchakal Manipravala Padanangal

2 min

അകക്കാഴ്ച്ചകള്‍ മണിപ്രവാളപഠനങ്ങള്‍: മണിപ്രവാളത്തിന്റെ ബൃഹത്തായ ഭൂപടം

Nov 26, 2021


ഫ്രാന്‍സിസ് നൊറോണ, പുസ്തകത്തിൻെറ കവർ

3 min

ഫ്രാന്‍സിസ് നൊറോണയുടെ മാസ്റ്റര്‍പീസ്: എഴുത്തിന്റെ പണിപ്പുരയിലേക്കുള്ള പിന്‍വാതില്‍യാത്ര!

Mar 13, 2023


art by gireeshkumar

7 min

'മൈക്രോഗ്രീന്‍': സൂക്ഷ്മഹരിതകങ്ങളുടെ അലകളും അടരുകളും

Nov 8, 2022

Most Commented