ഗോപിമാര്‍ ലയിപ്പതു
കണ്ണനില്‍;
സീതാദേവിയുര്‍വ്വിയില്‍,
മഴ മണ്ണില്‍,
വെയിലംബരാന്തത്തില്‍.

ലോകമോ ശോകത്തില്‍,
കണ്ണീരു രക്തത്തില്‍
മൃത്യു ജീവനില്‍, 
ശ്വാസം ജഗദ്‌ചേതസ്സില്‍ 
ലയിക്കുന്നു.  

പ്രാണവേദന
നമ്മില്‍ത്തന്നെ
യസ്തമിക്കുന്നു ,
ഞാനിതാ നിന്നില്‍ -

വേറിട്ടില്ലൊരു
കണം പോലും !

Content Highlights: Vijayalakshmi poem Layam