കീറാതെ മുറിക്കാതെ തരികെന്റെ കുഞ്ഞിനെ എന്ന് സോളമന്റെ കോടതിയില്‍
ഒരമ്മ!
തരികെന്റെ കുഞ്ഞിനെ എന്ന് സ്റ്റാലിനോട് അന്ന അഖ്മതോവ.
തരികെന്റെ കുഞ്ഞിനെ എന്ന്
പൂതപ്പാട്ടിലെ അമ്മ (ഇടശ്ശേരി).
തരികെന്റെ കുഞ്ഞിനെ എന്ന്
ഈച്ചരവാരിയര്‍ മാഷ്.
തരികെന്റെ കുഞ്ഞുങ്ങളെ എന്ന്
വാളയാറിലെ അമ്മ.
തരികെന്റെ കുഞ്ഞിനെ എന്ന്
അനുപമ.
തരികെന്റെ കുഞ്ഞിനെ എന്നതിനേക്കാള്‍
ഏതുണ്ട് ചരിത്രത്തില്‍ അണയാത്ത, മങ്ങാത്ത, നിലയ്ക്കാത്ത, വിലാപം?
പഴകാത്ത പ്രാര്‍ത്ഥന?

Content Highlights ; Tharikente Kunjine Poem by KGS on Anupama baby Issue