ക്കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത അസമീസ് കവി സനന്ത ടാന്റി (SANTA TANTY) എല്ലാ അര്‍ഥത്തിലും ഒരു രാഷ്ട്രീയ കവിയായിരുന്നു. 'കയ് ലോര്‍ ഡിന്റ്റോ അമര്‍ ഹോബോ'( നാളെ നമ്മുടേതാണ്) എന്ന കവിതാ സമാഹാരത്തിന് അക്കാദമി അവാര്‍ഡ് നേടി. നവംബര്‍ നാലിന്​ ജനിച്ച സനന്ത ടാന്റിക്ക്  2021 നവംബര്‍ 25- ന് അന്തരിക്കുമ്പോള്‍ 69 വയസ്സ് ആയിരുന്നു​ )

കവിതയ്ക്ക്​ വേണ്ടി മാത്രം

നിങ്ങളുടെ ഉള്ളില്‍ നിന്ന് ഞാന്‍ കലഹിക്കും; കലാപം തുടങ്ങും.
എക്കാലവും നിങ്ങള്‍ തോക്കിന്‍ മുനയില്‍
ഭരിക്കാന്‍ തുടങ്ങിയാല്‍.
പുകയുടെ നിറമായിരിക്കും
ആകാശത്തിന്;
ചോര മഴയായി പെയ്യും.
നഗരങ്ങള്‍ ക്ഷോഭത്തെരുവുകളാകും;
ജനങ്ങള്‍ കടലുകളാകും.

തോല്‍പിക്കപ്പെടാത്ത

ഞാന്‍ നാളെ മരണപ്പെടും
ഇന്ന് ഞാന്‍ ജീവനോടെയിരിക്കട്ടെ.
തീവ്രമായി ഒഴുകിക്കൊണ്ടിരിക്കുന്ന വ്യസനം 
വനത്തിന്റെ ഇടുങ്ങിയ ഉച്ചിയിലൂടെ
ഒഴുകിക്കൊണ്ടേയിരിക്കട്ടെ.
ഞാന്‍ തളര്‍ന്നു പോവില്ല.

Content Highlights: Sananta Tanti two poems Malayalam translation