ന്നുമില്ലാ വസന്തത്തിലും മനോ-
ഹാരിയായ്,ക്കാട്ടു പുല്ലും തളിർനീട്ടി
ആർത്തു പൂവിട്ടു പച്ചച്ചു നിൽക്കവേ,
കാട്ടുപക്ഷി തൻ മുട്ടയിൽ വിണ്ടലം
താണു വന്നപോൽ കാർ നിറം തങ്ങവേ,
അപ്പറവ തൻ പാട്ടു മിന്നൽപ്പിണർ
പോലെ കാതിൽത്തിളങ്ങിത്തുളുമ്പവേ,
ചില്ലൊളിപ്പൊന്നശോകങ്ങൾ പൂക്കളാൽ
പൊന്നിലച്ചാർത്തിനാലും നഭസ്സിനെ -
ച്ചെന്നു മന്ദം തലോടിനിന്നീടവേ,
നീലവാനമിറങ്ങി വന്നൂഴിയി-
ലാകെ നീലപ്രളയം പരക്കവേ,
തുള്ളുമാട്ടിൻ കിടാവും കുടമണി -
യാട്ടിയാട്ടിക്കുതിച്ചു പാഞ്ഞീടവേ,
എന്തൊരാനന്ദധാരാപ്രപാതമാ-
ണെന്തൊരുല്ലാസവർഷ പ്രഹർഷണം!
ആദിയിൽപ്പറുദീസയിൽക്കേട്ടതാ-
മാദിമപ്രേമഗീതകം
താനിതോ?
ആ മനോജ്ഞകൈശോരം നിറംകെടും
മുൻപു ചെന്നങ്ങെടുത്തു തന്നോടു ചേർ-
ത്തൻപിനാൽപ്പരിപാലിക്ക കന്നിയാ-
മംബതൻപൊന്നുപുത്രനാം
നാഥ, നീ.

Content Highlights: Sajay KV Translates the Poem Spring Written by GM Hopkins