രിക്കുമ്പോൾ ഞാൻ
ഈ ലോകത്തിന്റെ
ഉള്ളടരുകാണും.
അതിന്റെ അങ്ങേപ്പുറം,
പക്ഷിക്കും പർവ്വതത്തിനും സന്ധ്യയ്ക്കും അപ്പുറത്തുള്ള
അഴിച്ചെടുക്കാവുന്ന പൊരുൾ.
ഇന്നോളം അന്വയിക്കപ്പെടാത്തവ
അപ്പോൾ അന്വയിക്കപ്പെടും,
അഗ്രാഹ്യമായവ
സുഗ്രാഹ്യമാവും.

- എന്നാൽ ഈ ലോകത്തിന് അങ്ങനെയൊരു
ഉള്ളടരേ ഇല്ലെങ്കിലോ?
മരക്കൊമ്പിലിരിക്കുന്ന കിളി,
ഒന്നിന്റെയും ചിഹ്നമല്ലാത്ത,
വെറുമൊരു
കിളിമാത്രമാണെങ്കിലോ?
രാപ്പകലുകൾ,
ഒന്നിനു പുറകേ മറ്റൊന്നായി,
വെറുതേ
വന്നു പോവുക മാത്രമാണെങ്കിലോ?
ഈ ഭൂമി
വെറും ഭൂമി മാത്രമാണെങ്കിലോ?

എന്നാലും ശേഷിക്കും,
നക്ഷത്രപ്പാടങ്ങളിലൂടെയും
ഭ്രമണം ചെയ്യുന്ന
താരയൂഥങ്ങളിലൂടെയും
നിലവിളിച്ചും മുറുമുറുത്തും
ഓടിക്കൊണ്ടേയിരിക്കുന്ന സന്ദേശഹരനായ,
നശ്വരാധരങ്ങളാൽ ഉണർത്തപ്പെട്ട,
ഒരു വാക്കു മാത്രം!

Content Highlights : Sajay KV Translates Czeslaw Milosz poem Meaning