ആണുങ്ങള് നാല്പ്പതില്
അതിലോലമേ
വാതില്‍
ചാരൂ ,
ആവില്ല പോകുവാ-
നവിടേയ്ക്കു വീണ്ടുമെ-
ന്നാളുന്നു തോന്നലിന് നാളം.
പടിമേലെ നില്ക്കുമ്പൊ -
ഴതു കപ്പലിന് തട്ടു-
പോല്‍
വേലിയേറ്റത്തിലിളകും.
കണ്ണാടി നോക്കുമ്പൊ -
ഴച്ഛനായ്ച്ചമയുമ
ക്കൊച്ചനെക്കാണുമാഴത്തില്.
ക്ഷൗരത്തിനായ് പ്പത -
യണിഞ്ഞാര്ദ്ര ഗൂഢമാം
മുഖമോടെയച്ഛനെക്കാണും.
അച്ഛനാണിന്നവന്, പുത്രനെക്കാളുമൊരച്ഛന്.
എന്തോ നിറയ്ക്കയാ -
ണന്ത:സ്ഥലങ്ങളെ,
മൂവന്തി നേരത്തു
പണയത്തിലായതന്
വീട്ടിന്റെ പിന്നിലെ-
ച്ചെരിവിന്റെയടിയിലെ
ക്കാട്ടിലെച്ചീവീടുകൂട്ടും
ഖരാരവം പോലെ
Content Highlights: Sajay KV Translated Men At Forty Written by Donald Justice