യാള്‍ സ്വന്തം കൈകളില്‍ തലവച്ചുറങ്ങി. 
ഒരു പാറപ്പുറത്തും
സ്വന്തം കാലിലും
മറ്റൊരാളുടെ കാലിലും.
ബസുകളിലും ട്രെയിനുകളിലും വിമാനങ്ങളിലും അയാള്‍ ഉറങ്ങി.
ഡ്യൂട്ടിക്കിടയില്‍ ഉറങ്ങി.
റോഡരികിലും 
ഒരു ആപ്പിള്‍ ചാക്കിന് മുകളിലും കിടന്നുറങ്ങി .
കാശുകൊടുത്തു ഉപയോഗിക്കുന്ന ശൗചാലയത്തില്‍
വയ്‌ക്കോല്‍കൂനയില്‍. 
ഗോപുര മുകളില്‍ 
വിലയേറിയ ജാഗ്വാറിലും ഒരു പിക്കപ്പിന് പുറകിലും കിടന്നു.
തിയേറ്ററുകളില്‍ 
ജയിലില്‍ 
ബോട്ടുകളില്‍
വരിവരിയായി കിടക്കുന്ന ചേരി കുടിലുകളിലും 
ഒരു കോട്ടയിലും
മഴയിലും 
തിളങ്ങുന്ന വെയിലിലും അയാള്‍ ഉറങ്ങി.
കുതിരപ്പുറത്തും 
കസേരകളിലും പള്ളികളിലും 
ആഡംബര ഹോട്ടലുകളിലും അയാള്‍ ഉറങ്ങി.
ജീവിതകാലം മുഴുവന്‍ 
വിചിത്രമായ മേല്‍ക്കൂരകള്‍ക്കടിയില്‍ അയാള്‍ ഉറങ്ങി.
ഇപ്പോള്‍ അയാള്‍ ഭൂമിക്കടിയില്‍ ഉറങ്ങുന്നു.
വീണ്ടും വീണ്ടും ഉറങ്ങികൊണ്ടേയിരിക്കുന്നു .
പഴയ ഒരു രാജാവിനെപ്പോലെ.

Content Highlights: Raymond Carver poem sleeping Malayalam poem