ള്ള് വെള്ള പുറം വെള്ള
ഉള്ളിരിപ്പില്ലാത്തുറപ്പ്
മരം എന്ന ഉരുവത്തില്‍
മെരുങ്ങാത്ത ഓരനില്പ്

വെറും പിണ്ടി,പൊന്ത് ചണ്ടി
മടവാള്‍ നീള്‍ വാക്ക് കൊത്തി
കറനീരിലുലയുമ്പോള്‍
വിറതെന്നും അഴല്‍ചീന്ത്

കൊല-കുല കല്പനകള്‍
അലിവില്ലാതടുക്കുമ്പോള്‍
കുടപ്പനില്‍ ഇനിയ്ക്കും നേര്‍
ഉരിയാടും നാക്കിലത്താള്‍

നാരറിഞ്ഞോരുയിര്‍ നീര്
മണ്ണുറഞ്ഞ പൊരുള്‍ കന്ന്
കിനാവെയില്‍ പഴുപ്പിച്ച
ഉള്‍ക്കാമ്പിന്‍ നറും മഞ്ഞ

നേരടങ്ങി കിടക്കുമ്പോള്‍ 
കാറ്റടിഞ്ഞ് കോറിടാത്ത
പച്ച നിലാ നിഴല്‍പ്പായ
തണ്ടുറപ്പിന്‍ ഉടല്‍ കോടി

Content Highlights : Pindi Poem by Prasad Kakkassery