ള്ളന് പിറകേ ഓടുന്നുണ്ടായിരുന്നു,
എലി മുയൽ പട്ടി മുതലായവയുടെ
തോറ്റ വേട്ടക്കാർ,
മാവോ പ്രണയ സദാചാരാദികളുടെ
തോറ്റ വേട്ടക്കാർ.

യേശുവിനെ കല്ലെറിഞ്ഞും
ഗാന്ധിയെ തള്ളിപ്പറഞ്ഞും
ഫ്ളോയ്‌ഡിനെ ഞെരിച്ചും തോറ്റ് പോയവർ
കള്ളന് പിറകേ ഓടുന്നുണ്ടായിരുന്നു.

തോറ്റ പകപൂണ്ട ആത്മാക്കളും
മനുഷ്യരാശിയുടെ നല്ലൊരു പങ്കും
കള്ളന് പിറകേ ഓടുന്നുണ്ടായിരുന്നു.

ഓടിത്തോൽപ്പിക്കാനുള്ള
കള്ളന്റെ കഴിവിനെ സംശയിച്ചോ
അവന്റെ പ്രവൃത്തിയെ അനുകൂലിച്ചോ അല്ല
ഓട്, എന്ന് പറഞ്ഞത്.
താരതമ്യേന ഉയർന്ന ധാർമിക നില
പുലർത്തന്നവന്റെ വിജയത്തിന്
എന്റെ കൊച്ച് പ്രാർത്ഥന ഉപകാരപ്പെടെട്ടെന്നു മാത്രമേ
വിചാരിച്ചുള്ളൂ.

(ആദിത്യ ശങ്കർ എഴുതിയ 'റൺ' എന്ന കവിതയുടെ പരിഭാഷ)