ചിന്തകളുടെ സൈക്കിള്‍ ചവിട്ടി 
അങ്ങനെ പോക്‌മ്പോ 
എതിര്‍ദിശയില്‍ നിന്നു 
തുള്ളിച്ചാടിക്കോണ്ട്! 
സ്വാതന്ത്ര്യത്തിന്റെ ഒരു മഠത്തില്‍വരവുണ്ട്!

ചിരിക്കു‌മ്പോ ചിതറുന്ന
നുണക്കുഴികള്‍!

അങ്ങനെ അതും നോക്കി നിക്കുമ്പോ,
നമ്മള് പഠിച്ച പാട്ട്,
കടന്നുവന്ന വഴി,
കാരണോന്മാരുടെ മൊഴി
എല്ലാം മറന്ന് പോകും! മാഞ്ഞ്‌പോകും!

'ഇത്രയും നാള്‍ എവിടെയായിരുന്നു' 
എന്നൊരു ഡയലോഗു മാത്രം 
ചുണ്ടിന്‍ വാതിലിന്മേ മുട്ടിക്കൊണ്ടിരിക്കും; 
ഒന്ന് പൊറത്തു ചാടാന്‍!

Content Highlights; Oru Madathil varavinte Kadha Malayalam Poem by Suresh Narayanan