രവുമില്ല
പകലുമില്ലാതലയുന്ന
ഉറുമ്പുകൾക്ക്
എല്ലാം ഒരേ നേരം

വരിവരിയായി പോകുന്നു
മുറിഞ്ഞ് പോയാൽ
തിരഞ്ഞ് കണ്ടെത്തി
വീണ്ടും വരിയാവുന്നു

ദിവസേന അരിമണികൾ
ചുമന്നുകൊണ്ടുപോയി
റാണിയെ ഏൽപ്പിച്ച്
വീതം പറ്റി കഴിയുന്നു

ഇത് തുടരുന്നു

എന്തെന്നാൽ
ഉറുമ്പുകൾ ഉറങ്ങാറില്ല
എന്നതുപോലെ
സ്വപ്നവും കാണാറില്ല.

Content Highlights : Malayalam Poem Urumbukal Urangarilla Written by Praveen Prasad