ഞാന്‍ ഫാദരച്ചനെ മാത്രേ കെട്ടു
മറിയ പറഞ്ഞത് കേട്ടു
അമ്മിണി അവളുടെ വാ പൊത്തിപിടിച്ചു
നാട്ടാര് കേട്ടാല്‍......
ഈ പെണ്ണിനിതെന്താ പിന്നേം നൊസ്സ്
മറിയ നിര്‍ത്തിയില്ലായിരുന്നു
പക്ഷേ പറഞ്ഞതത്രയും
അവളോട് തന്നെയായിരുന്നു
വേണുസാറിനെ പോലെ
തുടയ്ക്ക് നുള്ളാത്ത
ആള് വേണം
ഫീസ് കൊടുക്കാന്‍ പൈസണ്ടായില്ല
പഠിപ്പിച്ചോളാന്ന്് സാറാണ് അമ്മയോട് പറഞ്ഞത്
അടുത്ത് വന്നിരുന്നോളാന്‍ പറഞ്ഞതും സാര്‍
അമ്മ പറഞ്ഞു സര്‍ ദൈവമാണെന്ന്.......
ചെകുത്താനാണെന്ന്,
മറിയയും
സാറിന് കണക്കുകള്‍ തീര്‍ന്നേയില്ല
മറിയയ്ക്ക് കണക്കുകള്‍ തെറ്റിതുടങ്ങി
വീട്ടിലേക്കുള്ള വഴിയും....
പെണ്ണ് സ്വപനം കാണുവാന്നമ്മയും
സ്വപ്നങ്ങളൊക്കെ മറിയയെ
വിട്ടുപോയിട്ടത്ര നാളായി
പേടിപ്പിക്കുന്ന സ്വപ്നങ്ങള്‍ മാത്രം
വിരുന്നു വരുന്ന രാത്രികള്‍
എല്ലാരും വേണുസാറാണ്
ഇടവഴിയിലെ തേങ്ങുകേറ്റക്കാരന്‍
ക്ലാരയുടെ ചേട്ടന്‍
അങ്ങിനെ അങ്ങിനെ...
വാട്ടം തീര്‍ക്കാന്‍ കുമ്പസാരത്തിനു
പോണം
കുരിശു വരച്ചപ്പോ അമ്മ പറഞ്ഞു
മേടയില്‍ വരാനച്ഛനും പറഞ്ഞു
വെള്ളപ്പൂക്കളുടെ ഉടുപ്പ് ഊരി നിന്നു...
അച്ചനും വേണുസാറിന്റെ മുഖമാവും
എന്റെ കുഞ്ഞേ
എന്റെ പാപങ്ങള്‍ തീര്‍ന്നില്ലേ
കര്‍ത്താവേ
അച്ചന്‍ കാല്‍ക്കല്‍ വീണ്
പൊട്ടി കരഞ്ഞു...
വാട്ടം തീര്‍ന്നു മറിയ പുറത്തിറങ്ങി
എനിക്കീ അച്ചനെ കെട്ടിയാല്‍ മതി
മറിയ പിറുപിറുത്തു
അമ്മയോടും
അച്ചനോടും
ലോകത്തോടും
പരിശുദ്ധാത്മാവിനോടും.....
Content Hghlights: Malayalam poem Maria fiction