ണ്ടക്ടറുടെ കൈയിന്ന്
ബാക്കി ചില്ലറ വാങ്ങി ഇറങ്ങുമ്പോഴും
ചില്ലറ 'ബാക്കികള്‍' ഉണ്ടാവാറില്ലേ
ആ ബസ്സില്‍!
ഇടംകണ്ണാലുള്ളോരു നോട്ടം,
ചിലപ്പോളൊരു ചിരി,
മൂക്കിലേക്ക് കയറിവന്ന
ഗള്‍ഫ്കാരന്റെ പത്രാസ്,
പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍
സ്റ്റോപ്പായിപ്പോയൊരു മയക്കം,
ചരണത്തില്‍
മരണപ്പെട്ടൊരു പാട്ട്!
ശരിക്കും
എല്ലാ കടവും തന്നുതീര്‍ത്തു
ഏത് ബസ്സാണ്
എന്നെ ഇറക്കിവിട്ടിട്ടുള്ളത്?
അടുത്ത ബസ്സും കാത്ത് നിലപാണ്.
ചില്ലറബാക്കികളെന്നെ
ഇറക്കിവിട്ട അതേ സ്റ്റോപ്പില്‍!

Content Highlights: Malayalam Poem Chillara Baakkikal Written by Shijil Damodaran