ടിച്ചമര്‍ത്തിയ പിശിട് 
കുമിഞ്ഞടിഞ്ഞ മുനിയാട്ടുകുന്ന് *
ഇന്നൊരു ദളിത് പാറ. 

ഭൂഗര്‍ഭ നിലവിളികള്‍ 
ആരും കേള്‍ക്കുന്നില്ല 
പുഴയല്ലാതെ.

തോര്‍ത്തെടുത്ത് 
മുക്കിപ്പിഴിഞ്ഞാല്‍ കാണാം     
കുറുമാലിയുടെ കണ്ണീരുപ്പ്. 

തുളയുന്ന മടകളിലെ 
ധൂസര തരികളില്‍
തപസ്സ് ചെയ്യും മുനിയറകള്‍:
വെറും നോക്കുകുത്തികള്‍!

 
*ക്വാറി മൂലം പരിസ്ഥിതിനാശം സംഭവിച്ച കുറുമാലി പുഴയുടെ സമീപത്തുള്ള മുനിയാട്ടുകുന്ന് പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു

Content Highlights: Malayalam Poem by Shine Shoukathali