രുചില്ലകൂടി
അടർന്നുവീണൊരുമരം
ഏറെ പറവകൾക്ക് കൂടൊരുക്കാൻ
പുതിയൊരു ചില്ലയുടെ പണിപ്പുരയിലാണ്.

പുതിയ ചില്ലയിൽ
ഏറെ പറവകളെ
കിനാവുകണ്ട്....
ഇലകൾക്കിടയിലൊളിപ്പിച്ച
പഴുത്തുതുടുത്ത
ഫലമെടുത്തുനൽകി
പുളകിതനാവണം.

കൂട്ടത്തോടെ
വന്നുപോകുന്നതിലും,
വട്ടമിട്ടുപറന്ന്
ഉച്ചത്തിൽ
ചിറകടിച്ചുനന്ദിപറയുന്നതിലും
ആനന്ദംകൊള്ളണം..

ഒടുവിൽ
കടയ്ക്കൽ
മഴുവമരുമ്പോൾ
ഓർമകളെ
ചില്ലകൾ പുറകോട്ട്
വലിക്കണം...

പറവകളുടെ
കളകളാരവത്തിൽ
മനംനിറഞ്
നിലം പൊത്തണം...
അവയുടെ
കുഞ്ഞുമനസ്സിൽ
വലിയൊരു
മരംനട്ട്
മണ്ണിൽ ലയിക്കണം...

Content Highlights : Malayalam Poem by Salman Kavungalparamb