യാത്രകള്‍

ചില യാത്രകള്‍ അങ്ങിനെയാണ് 
പകലുകളും രാത്രികളും കടന്നുള്ള യാത്ര 
എന്നിട്ടും ദൈവം നമ്മെ  തിരിച്ച്  വിളിക്കും 
തിരിച് വന്നത് എന്തിനെന്നറിയാതെ 
നമ്മള്‍ ദൈവത്തെ നോക്കികൊണ്ടിരിക്കും 
പിന്നീട് എപ്പോഴോ ആ വഴിയില്‍ 
പ്രകാശം പരക്കുകയും അതിലൂടെ 
അവര്‍ കടന്നു വരികയും ചെയ്യും 
അപ്പോള്‍ നമ്മള്‍ പുഞ്ചിരിക്കുകയും 
ദൈവത്തെ സ്തുതിക്കുകയും ചെയ്യും 

കംബളം 

നീ വിരുന്നുകാരനായിരുന്നു 
ഞാന്‍ തണലേകിയവനും 
പഴകി പറഞ്ഞ കഥയിലെ 
ഒട്ടകത്തെപോലെ നീ വളര്‍ന്നപ്പോള്‍
ഞാന്‍ എന്റെ കംബളത്തിലേക്ക് ഒതുങ്ങി 
എന്നിട്ടും നീ എന്റെ തലമുറകളെ 
വേട്ടയാടി കംബളത്തിനായി...

മുറിപാടുകള്‍

ചില മുറിപാടുകള്‍ തിരിച്ചറിവുകളാണ് 
നേര്‍രേഖ പരിണമിച്ച്  
സമാന്തര രേഖകളായിരിക്കുന്നുവെന്ന 
സത്യം നമ്മള്‍ തിരിച്ചറിയുന്നത് 
ചിലപ്പോള്‍ അപ്പോളായിരിക്കാം

Content Highglights: Malayalam Poem by Muhammed Sheril