ദ്യം
മൂളിപ്പറന്നത്
വണ്ടുകളാണ്.

വാക്കുകൾ
അതിവേഗത്തിൽ
പറന്നത്
ഈ കറുത്ത ജീവിയിലൂടെയാണ്.

ക്ഷണനേരംകൊണ്ട്
ആഴവും ദൂരവും വേണ്ടത്.
ലക്ഷ്യം ആദ്യമായി
ശബ്ദത്തിലാക്കിയത്.
മനുഷ്യനെ സംവേദനത്തിൽ
തോൽപ്പിച്ചത് ;
ഒരു പരീക്ഷണത്തിന്
വാക്കുകൾ
എറിഞ്ഞുകൊടുത്തത്-

വായുവിൽ
കരയിൽ
ഏതിലും വണ്ടിറങ്ങുന്നു-
വെള്ളത്തിലെഴുതി
വിസ്മയം തീർക്കുന്നു.

കറുത്തവനെ
തോൽപ്പിക്കാൻ
ആയുധമെടുക്കുമ്പോൾ
വണ്ടുകളെ ഓർക്കുക:

അവ
മൂളിപ്പറന്നാൽ
ഒരു സൈനികവ്യൂഹത്തിന്റെ
അലർച്ച എങ്ങുമെത്തില്ല.

ശബ്ദത്തിന്റെ
മൂർച്ചയും ആഴവും
വായുവിൽ
മുറിവുകളുണ്ടാക്കുന്നു-
കരയിലും വെള്ളത്തിലും
ചോര വീഴുന്നു.

കറുത്തവന്റെ
കണ്ണുകൾ നോക്കൂ-

ആ കൃഷ്ണമണിയിൽ
പറക്കുന്ന
വണ്ടിൻകൂട്ടത്തെ കാണാം
അലറുന്ന മഴയും
ഇടിമിന്നലും കാണാം.
സമുദ്രം
ഇരമ്പുന്നതു കാണാം
ശാന്തമായ്
കുഞ്ഞാടുകൾ
മേയുന്നതും കാണാം.
കുഞ്ഞിനെ
മടിയിൽ വെച്ച്
മൂളിപ്പാടുന്ന
അമ്മയെ കാണാം.

കറുത്ത മണ്ണു തിന്ന്
വിശപ്പു മാറുന്നതും
മലിനജലം കുടിച്ച്
മണ്ണുപോലെ കുതിരുന്നതും കാണാം.

വണ്ടിൻകൂട്ടം
പറന്നുപോയ
കാട്ടിലേക്ക് പോകൂ;
പൂവുകൾ
പൊട്ടിവിടരുന്നതു കാണൂ-

സ്വാതന്ത്ര്യം നേടിയെടുത്ത
ശബ്ദത്തിന്റെ പ്രളയം
തിരിച്ചുവരുമ്പോൾ
കൂടെയുണ്ടാകും.

Content Highlights : Malayalam Poem by Jayachandran