ട്ടകത്തെന്നും കൊല.
നീയൊരെതിര്‍വാക്ക് മിണ്ടുന്നില്ലല്ലോ കവീ, 
നീതിയുടെ കാവലാളേ, സഭാപ്രസംഗീ? 

ഞാനെന്താപ്പൊപ്പറയ്യ്യാ, പ്രിയ ചങ്ങാതീ?
വധത്തിനു് വാല്മീകികാലം മുതലേ ഞാനെതിര്. 
പാറിക്കാറുണ്ട് ഞാന്‍ ട്വിറ്ററില്‍ മാ നിഷാദ.

കൊല, കണക്ക് തീര്‍ക്കലല്ല, പെരുക്കല്‍.
ഭാവി വിഷമഗണിതമാക്കല്‍. 
അറിയാല്ലോ ചങ്ങാതീ, 
കവികള്‍ ധീരഭീരുക്കള്‍.

വ്യക്തതയ്ക്കും ധൈര്യത്തിനും ഞാന്‍ ഗ്രന്ഥം നോക്കി.
പതിവും പുതുതും ഫാഷിസപഠനങ്ങള്‍ ചികഞ്ഞു. 
ന്യൂറോണ്‍ക്രമക്കേടോ കില്ലറെ നിര്‍മ്മിക്കുന്നതെന്ന് 
വി. എസ്. രാമചന്ദ്രനില്‍ പരതി.
പശ്ചാത്തപിക്കാത്ത കില്ലറുടെ രോഗമെന്തെന്ന്
ദസ്തയേവ്‌സ്‌കിയില്‍ നോക്കി.
കാഫ്കയില്‍ നോക്കി.
ഹിറ്റ്‌ലര്‍, സ്റ്റാലിന്‍, ബുഷ്, മാവോ, സംഘി, 
തുടങ്ങിയ ആയുധപ്പുരകളില്‍ നോക്കി. 
ധര്‍മ്മപദം , തിരുക്കുറല്‍, അനുകമ്പാദശകം, 
യുദ്ധാനന്തര/വിപ്ലവാനന്തര കവിത, ഹരിതരാഷ്ട്രീയം, 
തുടങ്ങിയ മേല്‍ക്കോടതികളില്‍ നോക്കി. 
നീതിക്കൊരു കഥ, 
അനീതിക്ക് തീരാക്കഥ എന്ന
ജ്ഞാനമൂര്‍ച്ച നേടി. 

അച്ഛന് പകരം ജ്ഞാനം പോരല്ലോ, 
കൊല്ലപ്പെട്ടവന്റെ മക്കള്‍ക്ക്.

Content Highlights :Kola poem by k g s