ത്രത്തിലെ ചരമകോളങ്ങളില്‍
ഒട്ടിച്ചിരുന്ന ചിത്രങ്ങളിലെ കണ്ണുകള്‍
നോക്കി പേടിപ്പിക്കുന്നത് പോലെ!
അവരുടെ പ്രായമൊക്കെ എന്റെ
ചുറ്റുവട്ടത്ത് തന്നെയല്ലേ എന്നൊരാന്തല്‍!
ഒന്നുകൂടി ആ ചിത്രങ്ങള്‍ നോക്കുമ്പോള്‍
ചതുരത്തില്‍ വെട്ടിയിട്ട
ദഹനസ്ഥലങ്ങളിലേക്കും കബറിടങ്ങളിലേക്കും
ഒക്കെ കൊണ്ടുപോകുന്നത് പോലെ!
ജീവിതങ്ങളും ജീവനുകളും
എന്റെ നാവിന്റെ തുമ്പത്ത്
മരിച്ചു മണ്ണടിഞ്ഞു പോകുന്നത് പോലെ!
നാടിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ
ഒരൊറ്റ മരണച്ചങ്ങലയാല്‍ കെട്ടിയിട്ട പോലെ!
ആദ്യചിത്രത്തില്‍ നിന്നു അവസാനത്തേത്തിലേക്ക്
എങ്ങനെ വരച്ചാലും അസ്ഥിത്തല ആകുന്നത് പോലെ!
മരണത്തെ പേടിയില്ലെങ്കിലും
ചരമകോളം എന്തിന് പേടിക്കുന്നു
എന്ന് എന്റെ ഹൃദയം
അത്യുച്ചത്തില്‍ കരയുന്നത് പോലെ!

Content Highlights: Charamacolumn Malayalam Poem Written by Sreedeep Chennamangalam