ജീവിത സായാഹ്നത്തില്‍ ഒരാല്‍മരം മാത്രം കൊതിച്ച സുഗതകുമാരി
Published: Dec 23, 2020, 08:43 PM IST
ഒരാല്‍മരം മാത്രം. തന്റെ ഓര്‍മയ്ക്ക് ജീവിതസായാഹ്നത്തില്‍ സുഗതകുമാരി അതുമാത്രമേ കൊതിക്കുന്നുള്ളൂ. ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍ വരും. തത്തകളൊക്കെ വന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെയ്ക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവെയ്ക്കരുത്. ആ ആല്‍മരം എവിടെ നടണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പേയാട് മനസിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി അവര്‍ പടുത്തുയര്‍ത്തിയ അഭയയുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍
ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം
ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല.
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.