ഏത് നിമിഷവും വണ്ടിയുടെ ചക്രങ്ങള്‍ക്കിടയില്‍പ്പെട്ട് മരിക്കാമെന്ന നിലയില്‍ റോഡില്‍ ഉപേക്ഷിപ്പെടുന്ന അമ്മപ്പൂച്ചയേയും കുഞ്ഞുങ്ങളും. അവരെ ജീവിതത്തിന്റെ സുരക്ഷിതത്വത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്ന വിജു മനോഹരന്‍. അയാള്‍ക്ക് വിധി കരുതിവച്ചതെന്തെന്ന് പറയുന്ന മനോഹരമായ കഥയാണ് 'പാപ പുണ്യങ്ങളുടെ വിചാരിപ്പുകാരനാകാന്‍ നീ ആര്?'. മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍-2015 എന്ന പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന പി.ജെ.ജെ ആന്റണിയുടെ മനോഹരമായ കഥകളിലൊന്നായ ഇതിന് ശബ്ദം നല്‍കിയിരിക്കുന്നത് ഷിനോയ് എ. കെ.