ഠിപ്പും പരിഷ്‌കാരവുമില്ലാതെ, കുടുംബത്തിനുവേണ്ടി, പകലന്തിയോളം ജോലി ചെയ്ത് ജീവിക്കുന്ന സ്ത്രീയുടെ അവസ്ഥ പറയുന്ന കഥയാണ് മാധവിക്കുട്ടിയുടെ കോലാട്. മക്കള്‍ക്ക് അവരുടെ രൂപം പോലും കുറച്ചിലുണ്ടാക്കുന്നു.

അവളുടെ നാല്‍പത്തിമൂന്നാമത്തെ വയസില്‍ മൂത്തമകന്‍ പറഞ്ഞത് "അമ്മേ നിങ്ങളെ കണ്ടാല്‍ ഒരു കോലാടിനെയാണ് ഓര്‍മ വരിക" എന്നാണ്. ഒടുവില്‍ അസുഖമായി ആസ്പത്രിയിലായിരിക്കുമ്പോള്‍ പോലും അവള്‍ ഓര്‍മ്മിച്ചത് അടുപ്പത്തുവച്ച പരിപ്പിന്റെ കാര്യമാണ്.

കഥയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സ്വീറ്റി.

kamala