Tsitsi Dangarembgaഹരാരെ: സിംബാബ്​വെ സര്‍ക്കാരിന്റെ അഴിമതിക്കെതിരേ പ്രതിഷേധിക്കുന്നതിനിടെ കഴിഞ്ഞ കൊല്ലം അറസ്റ്റിലായ നോവലിസ്റ്റ് സിത്സി ദംഗരെംബയ്ക്ക് പെന്‍ പിന്റർ പുരസ്‌കാരം. നൊബേല്‍ പുരസ്കാര ജേതാവ് ഹരോള്‍ഡ് പിന്റെറിന്റെ പേരില്‍ സ്വതന്ത്ര സംഭാഷണ പ്രചാരകരായ ഇംഗ്ലിഷ് പെന്‍ നല്‍കിവരുന്ന പുരസ്‌കാരമാണിത്.

നേരത്തേ ബുക്കര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിലും സിത്സി ഇടംപിടിച്ചിരുന്നു.

25-ാം വയസ്സില്‍ അവര്‍ എഴുതിയ നേര്‍വസ് കണ്ടിഷന്‍സ് എന്ന പുസ്തകം ലോകശ്രദ്ധ നേടി. 20-ാംനൂറ്റാണ്ടിലെ ഏറ്റവും പ്രധാന പുസ്തകങ്ങളിലൊന്ന് എന്നാണ് നൊബേല്‍ പുരസ്‌കാര ജേതാവ് ഡോറിസ് ലെസ്സിങ് ഇതിനെ വിശേഷിപ്പിച്ചത്. ബി.ബി.സി.യുടെ ലോകത്തെ രൂപപ്പെടുത്തിയ നൂറു പുസ്തകങ്ങളുടെ പട്ടികയിലും 'നേര്‍വസ് കണ്ടിഷന്‍സ്' ഇടംപിടിച്ചു.

Content Highlights: Zimbabwean novelist Tsitsi Dangarembga wins PEN Pinter prize