കോഴിക്കോട്: നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്‌കാരം യാസര്‍ അറഫാത്ത് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മുതാര്‍ക്കുന്നിലെ മുസല്ലകള്‍ എന്ന നോവലിന്. 

25052 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 5ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

'പ' എന്ന സാങ്കല്‍പിക ദേശത്തിലൂടെ പരമഹര്‍ഷമെന്ന സങ്കല്പത്തിനും മഹാവ്യസനമെന്ന യാഥാര്‍ഥ്യത്തിനുമിടയില്‍ മനുഷ്യജന്മം ആടിത്തീര്‍ക്കുന്നവരുടെ കഥപറയുന്ന മുതാര്‍ക്കുന്നിലെ മുസല്ലകള്‍ യാസര്‍ അറഫാത്തിന്റെ ആദ്യ നോവലാണ്.

നോവല്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: Yasar Arafath wins Nooranad Haneef Award