കണ്ണൂര്‍ : wtplive ഓണ്‍ലൈന്‍ ആഴ്ചപ്പതിപ്പ് മലയാളത്തിലെ മികച്ച എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ 'WTPLive സാഹിത്യ പുരസ്‌കാരം-2021  ഡിസംബര്‍ 20 വൈകിട്ട് അഞ്ചിന് കണ്ണൂര്‍ പുതിയ തെരുവിലെ മാഗ്‌നറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പരിപാടി ഉദ്ഘാടനം ചെയ്യും. പി പവിത്രന്‍ (മാര്‍ക്‌സ് ഗാന്ധി അംബേദ്കര്‍ ആധുനികതാവാദത്തിന്റെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രം - വിമര്‍ശനം) ആര്‍ രാജശ്രീ (കല്യാണിയെന്നും ദക്ഷയാണിയെന്നും പേരായ രണ്ടു പെണ്ണുങ്ങളുടെ കത - നോവല്‍), പി വി ഷാജികുമാര്‍ (സ്ഥലം -ചെറുകഥ സമാഹാരം) ഡോണ മയൂര (നീലമൂങ്ങ - കവിത സമാഹാരം) എന്നിവര്‍ എ ടി മോഹന്‍രാജ്, എന്‍. ശശിധരന്‍, കെ ബാലകൃഷ്ണന്‍, ഇ.പി രാജഗോപാലന്‍ എന്നിവരില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. വ്യവസായ പ്രമുഖരായ എ വി അനൂപ്, പ്രവീണ്‍ വി സി, കെ വി വി മോഹനന്‍, പി എന്‍ രവി എന്നിവര്‍ പങ്കെടുക്കും. വി.എസ്. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും.

 

p pavithran
പി പവിത്രന്‍ 

2020-2021ല്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച, മലയാളത്തിലെ മികച്ച കഥാസമാഹാരം, കവിത സമാഹാരം, നോവല്‍, വിമര്‍ശനം  എന്നിവയ്ക്കാണ് പുരസ്‌കാരം. ഓരോ വിഭാഗത്തിലും അഞ്ചംഗ വിദഗ്ധ സമിതി, മികച്ച അഞ്ചു എഴുത്തുകാരുടെ പട്ടിക തയ്യാറാക്കുകയും ഇത്  പ്രസിദ്ധീകരിച്ച് വായനക്കാരുടെ ഇടയില്‍ ഓണ്‍ലൈന്‍ വോട്ടിങ് നടത്തുകയും ചെയ്തു. വോട്ടിംഗ് ശതമാനത്തിന്റെയും വിദഗ്ധസമിതി നേരത്തെ നല്‍കിയ മൂല്യ നിര്‍ണ്ണയത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്തിമ ഫലപ്രഖ്യാപനം. പതിനായിരം രൂപയും ഫലകവും അടങ്ങിയതാണ് ഓരോ പുരസ്‌കാരവും.

Content Highlights :wtplive.in literary awards goes to r rajasree pv shajikumar donamayoora p pavithran