നുഡി നമന പരിപാടിയിൽ ബി.എം. രോഹിണി സാറാ അബൂബക്കറുടെ ഫോട്ടോയിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു.
മംഗളൂരു: പറഞ്ഞത് പ്രവര്‍ത്തിച്ച ധീര വനിതയായിരുന്നു സാഹിത്യകാരി സാറാ അബൂബക്കറെന്ന് പ്രശസ്ത കന്നഡ സാഹിത്യകാരി ബി.എം. രോഹിണി പറഞ്ഞു. ബെല്‍മട്ട സഹോദയ ഓഡിറ്റോറിയത്തില്‍ നടന്ന 'നുഡി നമന' ശ്രദ്ധാഞ്ജലി പരിപാടിയില്‍ സാറാ അബൂബക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.
അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമായിരുന്നു സാറയുടെ സൃഷ്ടികള്‍. എതിര്‍പ്പുകളെ ശക്തമായ നിലപാടുകൊണ്ട് മറികടക്കാന്‍ സാറക്ക് ആയി എന്നും അവര്‍ പറഞ്ഞു. എല്ലാവരെയും സ്നേഹത്തോടെയും ബഹുമാനത്തോടെയും കണ്ട വ്യക്തിയാണ് സാറാ അബൂബക്കറെന്ന് റാഷണലിസ്റ്റ്സ് ഫെഡറേഷന് പ്രസിഡന്റ് പ്രൊഫ. നരേന്ദ്ര നായക് പറഞ്ഞു.
ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് മുനീര്‍ കാട്ടിപ്പള്ള, ജ്യോതി ചെലയൂരു, വാസുദേവ ഉച്ചില എന്നിവര്‍ സംസാരിച്ചു.
മഞ്ചേശ്വരം: പ്രമുഖ കന്നട നോവലിസ്റ്റും എഴുത്തുകാരിയുമായ സാറാ അബൂബക്കറിനെ അനുസ്മരിച്ചു. രാഷ്ട്ര കവി ഗോവിന്ദ പൈ സ്മാരക സമിതിയും കാസര്‍കോട് ഫിലിം സൊസൈറ്റിയും ചേര്‍ന്നാണ് അനുസ്മരണ യോഗം സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത് ഷംന ഉദ്ഘാടനം ചെയ്തു. ഗോവിന്ദ പൈ സ്മാരക സമിതി സെക്രട്ടറി ഉമേഷ് എം.സാലിയന്‍ അധ്യക്ഷനായി. ജി.ബി.വത്സന്, എം.പത്മാക്ഷന്, പി.കെ.അഹമ്മദ് ഹുസൈന്, ബാലകൃഷ്ണ ഷെട്ടിഗാര്‍, വനിത ആര്.ഷെട്ടി എന്നിവര്‍ സംസാരിച്ചു.
Content Highlights: Sara Aboobacker, Writer, B M Rohini, Kasaragod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..