മേക്കപ്പിടാത്ത കലക്ടര്‍ റാണി സോയ മൊയി കഥാപാത്രം മാത്രം, വയറ്റത്തടിക്കരുത് -ഹക്കിം മൊറയൂര്‍


വിവരം അറിയിച്ചിട്ടും ഇന്‍ബോക്‌സില്‍ തെളിവ് കൊടുത്തിട്ടും പിന്നെയും തന്റെ കഥയോ എന്ന് ചോദിക്കുന്നത് സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെളിയിക്കേണ്ടി വരുന്നത് പോലെ സങ്കടകരമാണ്.

യഥാർഥ കഥ, ഹക്കിം മൊറയൂർ

സാമൂഹിക മാധ്യമങ്ങളില്‍ 'റിയല്‍ ലൈഫ് സ്റ്റോറി' എന്ന മട്ടില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ജാര്‍ഖണ്ഡുകാരി കലക്ടറുടെ കഥ തന്റെ 'മൂന്നുപെണ്ണുങ്ങള്‍ 'എന്ന കഥാസമാഹാരത്തിലെ 'തിളങ്ങുന്ന മുഖങ്ങള്‍ 'എന്ന കഥയാണെന്നും അത് ഉപയോഗിക്കുന്നവരുടെ സൗകര്യാര്‍ഥം സ്ത്രീകളുടെ ഫോട്ടോകള്‍ വെച്ച് യഥാര്‍ഥ ജീവിത കഥയായി പ്രചരിപ്പിക്കുകയാണെന്നും എഴുത്തുകാരന്‍ ഹക്കിം മൊറയൂര്‍ തന്റെ ഫേസ്ബുക്കിലൂടെ പ്രസ്താവിച്ചു. തെളിവായി കഥാസമാഹാരത്തിന്റെ പേജുകള്‍ കൂടി ഷെയര്‍ ചെയ്തുകൊണ്ടാണ് കഥാകാരന്‍ പ്രതികരിച്ചത്. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.

മൂന്ന് പെണ്ണുങ്ങള്‍ എന്ന എന്റെ കഥാസമാഹാരത്തിലെ 'തിളങ്ങുന്ന മുഖങ്ങള്‍' എന്ന കഥ എടുത്തു സ്വന്തം രീതിയില്‍ ഏതൊക്കെയോ സ്ത്രീകളുടെ ചിത്രങ്ങള്‍ വെച്ച് വ്യാപകമായി പലരും പ്രചരിപ്പിക്കുന്നത് ഒരിക്കലും എന്റെ അറിവോടെയല്ല. ചില സ്‌ക്രീന്‍ ഷോട്ടുകള്‍ ഞാന്‍ താഴെ കൊടുക്കുന്നുണ്ട്.
ഞാന്‍ എഴുതിയ ഒരു കഥ മാത്രമാണ് ഇത്.
ഒരു പാട് സൗഹൃദങ്ങള്‍ തെറ്റിദ്ധരിച്ചു എന്നെ അറിയിക്കുകയുണ്ടായി.
പലരും കരുതുന്നത് റാണി സോയ മൊയി എന്ന എന്റെ നായിക യഥാര്‍ത്ഥ കളക്ടര്‍ ആണെന്നാണ്.
ഈ വിഷയത്തില്‍ ഉണ്ടാവുന്ന ഏതൊരു പ്രശ്‌നത്തിനും ഞാന്‍ ഉത്തരവാദി ആവുന്നതല്ല എന്ന് അറിയിക്കുന്നു.
വയ്യാവേലിക്ക് സമയമില്ല.
ഓരോ കഥയും വെറുതെ ഉണ്ടാവുന്നതല്ല. ഒരു പാട് വിലപ്പെട്ട സമയം എടുത്താണ് നമ്മള്‍ വായിക്കുന്ന ഓരോ കഥകളും എഴുത്തുകാര്‍ എഴുതുന്നത്.
ഒരു പാട് സ്വപ്നം കണ്ടത് കൊണ്ട് മാത്രമാണ് ഇല്ലാത്ത കാശ് ഉണ്ടാക്കി ഈ കഥയൊക്കെ പുസ്തകം ആക്കി മാറ്റിയത്.
ഞാന്‍ എഴുതി എന്റെ പേരില്‍ പുറത്തിറക്കിയ ഒരു പുസ്തകത്തിലെ കഥ ഈ വിധം ദുരുപയോഗം ചെയ്യുന്നത് കാണുമ്പോള്‍ ശരിക്കും വിഷമം തോന്നുന്നു.
നിങ്ങള്‍ ചെയ്യുന്നത് എന്ത് സാഹിത്യ പ്രവര്‍ത്തനമാണ്?
കഥ പോട്ടെ,
കഥ നടന്ന സംഭവം ആക്കുന്നതും അതില്‍ തെറ്റി ധരിപ്പിക്കാന്‍ വേണ്ടി മാത്രം സ്ത്രീകളുടെ ഫോട്ടോ വെക്കുന്നതും നിങ്ങളുടെ റീച്ചിന് വേണ്ടി ആണെങ്കിലും ബലിയാടാവുന്നത് മറ്റുള്ളവരാണ്.
വിവരം അറിയിച്ചിട്ടും ഇന്‍ബോക്‌സില്‍ തെളിവ് കൊടുത്തിട്ടും പിന്നെയും തന്റെ കഥയോ എന്ന് ചോദിക്കുന്നത് സ്വന്തം കുഞ്ഞിന്റെ പിതൃത്വം തെളിയിക്കേണ്ടി വരുന്നത് പോലെ സങ്കടകരമാണ്.
നിങ്ങളോട് ആരോടും വാദിച്ചു ജയിക്കാന്‍ എനിക്ക് സമയമില്ല. അതിനുള്ള സാമര്‍ഥ്യവും ഇല്ല.
ജീവിച്ചു പൊയ്‌ക്കോട്ടേ. വയറ്റത്ത് അടിക്കരുത്.

Content Highlights : writer hakkim morayur reacts on his story recreated as real life incident in social media

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented