സോഹൻ റോയ്
എഴുത്തുകാരനും സംവിധായകനും സംരംഭകനുമായ സോഹന്‍ റോയിക്ക് ഗോള്‍ഡന്‍ ബുക്ക് അവാര്‍ഡ്. ഫിക്ഷന്‍ രചനാരംഗത്തെ ഏറ്റവും മികച്ച കൃതികളെയും രചയിതാക്കളെയും കണ്ടെത്തുന്നതിനായി വിംഗ്സ് പബ്ലിക്കേഷന്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരമാണിത്.
ജീവിതത്തിന്റെ സത്തയെ ജീവിതാനുഭവങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് രസകരവും ചിന്തോദ്ദീപകവുമായ രീതിയില്‍ ആവിഷ്‌കരിച്ചിരിക്കുകയാണ് സോഹന്‍ റോയ് കഥാകാവ്യത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് ജൂറി വിലയിരുത്തി. എഴുത്തുകാരന്റെ ജീവിതത്തിലെ വിവിധ കാഘട്ടങ്ങളില്‍ നിന്നുണ്ടായ അനുഭവങ്ങളാണ് കഥാകാവ്യത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരേ കൃതിയില്‍ തന്നെ ഒരു വിഷയം രസകരമായ കഥയായും നാലുവരി കവിതയായും ആവിഷ്‌കരിക്കുന്ന രീതിയാണ് കഥാകാവ്യത്തിലുള്ളത്.
''ഒരു പ്രൊഫഷണല്‍ നേവല്‍ ആര്‍ക്കിടെക്റ്റില്‍ നിന്ന് ആഗോളതലത്തില്‍ സാന്നിധ്യമറിയിച്ച ഒരു സംരംഭകനിലേയ്ക്കുള്ള എന്റെ യാത്രയെക്കൂടി വരച്ചുകാണിക്കുന്ന കൃതി എന്ന നിലയില്‍ കഥാകാവ്യത്തിനുള്ള ഈ ബഹുമതി അങ്ങേയറ്റം ആഹ്ലാദത്തോടും അഭിമാനത്തോടും കൂടിയാണ് സ്വീകരിക്കുന്നത്. കഥ പറച്ചിലിന്റെ കലാശക്തിയുടേയും ജീവിതത്തിലെ ഓരോ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെയും സാക്ഷ്യപത്രമാണ് ഈ കൃതി. എല്ലാ പ്രായത്തിലുമുള്ള വായനക്കാര്‍ക്ക് ഈ കൃതി ആസ്വദിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്''- സോഹന്‍ റോയ് പറഞ്ഞു.
സാമൂഹ്യസാഹചര്യങ്ങളുടെ നേര്‍ക്കാഴ്ചകളും ആനുകാലിക പ്രസക്തിയുള്ള വിഷയങ്ങളും ഉള്‍ക്കൊള്ളിച്ച് സോഹന്‍ റോയ് എഴുതിയ നാലുവരി കവിതകളുടെ സമാഹാരമായ അണുമഹാകാവ്യം 2018-ല്‍ പുറത്തിറങ്ങിയിരുന്നു. ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ ഡാം 999 എന്ന സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഗാനരചയിതാവും കൂടിയാണ് സോഹന്‍ റോയ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ഫോര്‍ബ്സ് പട്ടികയില്‍ ഉള്‍പ്പെട്ട സംരംഭകനും കൂടിയാണ് സോഹന്‍ റോയ്.
Content Highlights: writer director sohan roy won golden book award
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..