മാതൃഭൂമി ബുക്ക്സ്റ്റാൾ.
കോഴിക്കോട്: ലോക പുസ്തകദിനത്തോടനുബന്ധിച്ച് മാതൃഭൂമി ബുക്‌സ് വായനക്കാര്‍ക്കായി ഒരുക്കിയ സ്‌പെഷ്യല്‍ ഓഫര്‍ ശനിയാഴ്ച സമാപിക്കും. മാതൃഭൂമി ബുക്ക്സ്റ്റാളുകള്‍, ഓണ്‍ലൈന്‍ എന്നിവിടങ്ങളില്‍ പുസ്തകങ്ങള്‍ക്ക് 25% വിലക്കിഴിവ് ഇന്നുകൂടി ഉണ്ടാവും.
കഥ, കവിത, നോവല്‍, ജീവചരിത്രം, ആത്മകഥ, സഞ്ചാരസാഹിത്യം, ലേഖനം, പഠനം, അദ്ധ്യാത്മികം, ബാലസാഹിത്യം, സെല്‍ഫ് ഹെല്‍പ്പ് എന്നീ വിഭാഗങ്ങളിലെ വൈവിധ്യമാര്‍ന്ന മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങള്‍ മികച്ച വിലക്കിഴിവില്‍ സ്വന്തമാക്കാനുള്ള അപൂര്‍വ അവസരമാണിത്.
2022 ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം ലഭിച്ച ഗീതാഞ്ജലി ശ്രീയുടെ 'ടൂം ഓഫ് സാന്‍ഡ്' എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ മാതൃഭൂമി ബുക്‌സ് ജൂണില്‍ പ്രസിദ്ധീകരിക്കുകയാണ്. 'രേത് സമാധി' എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് 'ടൂം ഓഫ് സാന്‍ഡ്'. 'മണല്‍സമാധി' എന്ന പേരില്‍ ഡോ. കെ. വനജയാണ് പുസ്തകത്തിന്റെ മലയാള പരിഭാഷ നിര്‍വഹിക്കുന്നത്.
600 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 449 രൂപയ്ക്ക് ലഭിക്കും. അഞ്ഞൂറില്‍പ്പരം പേജുകളുള്ള പുസ്തകം ജൂണില്‍ ലഭ്യമാകും. 'മണല്‍സമാധി' ബുക്ക്സ്റ്റാളുകളില്‍ മുന്‍കൂറായി ബുക്ക് ചെയ്യാം. ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8590604084
Content Highlights: World book day special offer, Book offer, Mathrubhumi books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..