'ഗ്രാമീണജീവിതങ്ങളെ മാറ്റിപ്പണിത ഗ്രന്ഥാലയങ്ങള്‍'


മാതൃഭൂമി പുസ്തകോത്സവത്തിന്റെ ഭാഗമായി 'ഗ്രന്ഥശാലകൾ നാടിനെയും മനുഷ്യരെയും മാറ്റിത്തീർത്ത വിധം' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽനിന്ന്

കണ്ണൂര്‍ : വായനശാല പുസ്തകങ്ങള്‍ ജനങ്ങളിലെത്തിക്കുക മാത്രമല്ല ചെയ്യുന്നതെന്നും കുടുംബങ്ങളില്‍ തൊഴിലും ആരോഗ്യസേവനങ്ങളുമൊക്കെ എത്തിക്കാന്‍ പരിശ്രമിക്കുന്നുണ്ടെന്നും ലോക പുസ്തകദിനത്തിന്റെ ഭാഗമായി മാതൃഭൂമി ബുക്‌സ് നടത്തുന്ന പുസ്തകോത്സവത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുളപ്പുറം വായനശാലയെ പ്രതിനിധാനംചെയ്ത് സംസാരിച്ച എം. ദിവാകരന്‍ പറഞ്ഞു. 'ഗ്രന്ഥശാലകള്‍ നാടിനെയും മനുഷ്യരെയും മാറ്റിത്തീര്‍ത്തവിധം' എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.

1944ല്‍ തുടങ്ങിയ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയം പ്രവര്‍ത്തനമികവിലൂടെ നാടിന്റെ പേരിനെ പ്രശസ്തമാക്കിയ ചരിത്രം യു. രാജേഷ് വിശദീകരിച്ചു. ഗ്രന്ഥാലയപ്രവര്‍ത്തനം എന്നത് പ്രതിഫലം ആഗ്രഹിക്കാതെ നടത്തുന്ന ഒരു പോരാട്ടമാണെന്നായിരുന്നു സഫ്ദര്‍ ഹാഷ്മി ഗ്രന്ഥലയത്തിന്റെ തുടക്കംമുതല്‍ കൂടെയുള്ള കെ.സി. ശ്രീനിവാസന്‍ പറഞ്ഞത്. വളപട്ടണം പോലുള്ള ഏറ്റവും ചെറിയ പഞ്ചായത്തിലെ കുട്ടികളെ വിദ്യാഭ്യാസത്തിലും തൊഴിലിലും ഇന്ത്യയുടെ ഏതൊരു പ്രദേശത്തെയും കുട്ടികളോടൊപ്പം എത്തിച്ചതിന്റെ അനുഭവങ്ങളാണ് ബിനോയ് മാത്യു വിശദികരിച്ചത്.

ഇത്തരമൊരു പരിപാടി നടത്തിയതിലൂടെ മാതൃഭൂമി വലിയൊരു സാമൂഹികപ്രവര്‍ത്തനമാണ് ചെയ്തത് പുസ്തക ചര്‍ച്ചയിലൂടെ ശ്രദ്ധേയനായ ഷുക്കൂര്‍ പെടയങ്ങോട് അഭിപ്രായപ്പെട്ടു. മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജഗദീഷ് ജി. സ്വാഗതം പറഞ്ഞു.

പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാം

Content Highlights: world book day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented