അതിരപ്പിള്ളി പദ്ധതി കേരളത്തിന് അനുയോജ്യമല്ല : വി എസ്


ഇന്നത്തെ ഗുരുതരമായ പാരിസ്ഥിതികാവസ്ഥ കണക്കിലെടുത്ത് അതിരപ്പിള്ളി പദ്ധതിയല്ല നമുക്ക് അനുയോജ്യം എന്നാണ് തോന്നുന്നത്. ഈ രംഗത്തെ വിദഗ്ധരും സംഘടനകളും പറയുന്നതെല്ലാം തെറ്റാണെന്ന് വിധിയെഴുതുന്നത് ഗുണകരമാവില്ല.

നിലവിലെ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതി കേരളത്തിന് അനുയോജ്യമെന്ന്‌ തോന്നുന്നില്ലെന്ന് വി.എസ്. അച്യുതാനന്ദന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് അതിരപ്പിള്ളിയെ കുറിച്ചുള്ള തന്റെ നിലപാട് വി.എസ് വ്യക്തമാക്കിയത്.

'ഇന്നത്തെ ഗുരുതരമായ പാരിസ്ഥിതികാവസ്ഥ കണക്കിലെടുത്ത് അതിരപ്പിള്ളി പദ്ധതിയല്ല നമുക്ക് അനുയോജ്യം എന്നാണ് തോന്നുന്നത്. ഈ രംഗത്തെ വിദഗ്ധരും സംഘടനകളും പറയുന്നതെല്ലാം തെറ്റാണെന്ന് വിധിയെഴുതുന്നത് ഗുണകരമാവില്ല. ഇക്കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയിലും സമവായമുണ്ടാക്കേണ്ടതുണ്ട്.' അച്യുതാനന്ദന്‍ പറയുന്നു.

'ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് വ്യക്തമായ പാരിസ്ഥിതിക കാഴ്ചപ്പാടുണ്ട്. എന്നാല്‍ ഏട്ടിലെ പശു പുല്ലുതിന്നില്ല എന്ന് പറഞ്ഞതുപോലെ, കാഴ്ചപ്പാടുകള്‍ കൊണ്ട് മാത്രം കാര്യം നടക്കില്ല. ക്രിയാത്മക ഇടപെടലുകളാണ് ആവശ്യം. 2006- 2011 കാലത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത്തരം നിരവധി ഇടപെടലുകള്‍ നടത്തിയിരുന്നു. മൂന്നാറിലും പരിസരപ്രദേശങ്ങശളിലുമുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റുന്നതിനുമായി ഒരു പ്രത്യേക ദൗത്യസേനയെ തന്നെ നിയോഗിക്കുകയുണ്ടായി. പന്തീരായിരത്തില്‍ പരം ഏക്കര്‍ കൈയേറ്റം അക്കാലത്ത് ഒഴിപ്പിച്ചെടുക്കാനും വനഭൂമിയിലെ നിരവധി അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും അന്ന് കഴിഞ്ഞു. പക്ഷേ ആ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയുണ്ടായില്ല എന്നുമാത്രമല്ല, പിന്നീടുവന്ന സര്‍ക്കാരിന്റെ കാലത്ത് ആ ഭൂമിയെല്ലാം വീണ്ടും കൈയേറ്റപ്പെടുകയും കുന്നിടിക്കലും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ബാധം നടക്കുകയും ചെയ്തു.'

2017-18 വര്‍ഷത്തേക്കുള്ള കേരള ബജറ്റില്‍ ശുദ്ധജലപദ്ധതികള്‍ക്കൊപ്പം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുന്നുണ്ടെന്ന് പറയുന്ന വി.എസ്. നമ്മള്‍ പരിസ്ഥിതിക്കേല്‍പ്പിക്കുന്ന ആഘാതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തരം നടപടികള്‍ എവിടെയുമെത്തുന്നില്ല എന്നത് ഗൗരവമേറിയ ഒരു വസ്തുതയാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.


Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented