എഴുത്തുകാരന്‍ വി.ആര്‍ സുധീഷിന്റെ പുതിയ കഥാസമാഹാരമായ കടുക്കാച്ചി മാങ്ങ സംവിധായകനും നടനുമായ രഞ്ജിത് പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്‌സ് ഫെയ്‌സ്ബുക്ക് ചാനല്‍ വഴിയായിരുന്നു പ്രകാശനം. ഈ പുസ്തകത്തിലെ ഒരു കഥ സിനിമയാക്കുമെന്ന് രഞ്ജിത്ത് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു.

കഥ ഏതാണെന്ന് പിന്നീട് പ്രഖ്യാപിക്കും. ഏറെ പ്രിയപ്പെട്ട സുഹൃത്തും എഴുത്തുകാരനുമാണ് സുധീഷ്. പുസ്തകത്തിലെ ഓരോ കഥകളും സുധീഷ് എന്ന എഴുത്തുകാരനെ അറിയുന്ന മലായളി സ്‌നേഹപൂര്‍വം സ്വീകരിക്കും. മലയാളിക്ക് ഹൃദയത്തിലേക്ക് ചേര്‍ത്തുപിടിക്കാന്‍ മറ്റൊരു വി.ആര്‍ സുധീഷ് പുസ്തകം കൂടെ സമര്‍പ്പിക്കുന്നതായും രഞ്ജിത് പറഞ്ഞു. 

books
പുസ്തകം വാങ്ങാം

പ്രണയവും മരണവും മുഖ്യ പ്രമേയങ്ങളായി വരുന്ന 12 കഥകളാണ് കടുക്കാച്ചി മാങ്ങയിലുള്ളത്. മാതൃഭൂമി ബുക്‌സ് വായനക്കാരിലേക്ക് എത്തിക്കുന്ന പുസ്തകത്തിന് 150 രൂപയാണ് വില. മാതൃഭൂമി ബുക്‌സ് ഷോറൂമുകളില്‍ നിന്നും വെബ്‌സൈറ്റിലൂടെയും പുസ്തകം വാങ്ങാന്‍ സാധിക്കും.

വി.ആര്‍ സുധീഷിന്റെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights: VR Sudheesh New Book Release