മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ കവിതാസമാഹാരം ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ പ്രകാശനം ചെയ്യാന്‍ ഒരുങ്ങുകയാണ്. 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം പെന്‍ഗ്വിന്‍ ബുക്‌സാണ് പുറത്തിറക്കുന്നത്.

പൊതു ഇടങ്ങളില്‍ അത്ര സജീവമല്ലാത്ത വിസ്മയയുടെ സ്വപ്‌നസാക്ഷാത്കാരമാണ് ഈ പുസ്തകം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിസ്മയ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.  ഇന്ത്യയിലെവിടെയും പുസ്തകം ലഭിക്കുമെന്നും ഓണ്‍ലൈനായി ബുക്ക് ചെയ്യാമെന്നും അനിയത്തിക്ക് ആശംസ അറിയിച്ച് പ്രണവ് മോഹന്‍ലാലും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. 

വിസ്മയ എഴുതിയ കവിതകളുടെയും വരച്ച ചിത്രങ്ങളുടെയും സമാഹാരമാണ് 'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പുസ്തകം. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ അണിയറയിലും വിസ്മയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വാര്‍ത്തകളും നേരത്തെ പുറത്തുവന്നിരുന്നു.

Content Highlights: vismaya mohanlal mohanlal book release