ട്രാന്‍സ്‌ജെന്‍ഡര്‍ കവി വിജയരാജമല്ലികയുടെ ആറാമത് പുസ്തകം 'ലിലിത്തിന് മരണമില്ല' കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലി, കവയത്രിയും അധ്യാപികയുമായ അജിത ടി. ജിക്ക് നല്‍കി പ്രകാശനം ചെയ്തു.

ഇന്നലെ തൃശൂര്‍ ബുക്കിഷ് സ്റ്റോറില്‍ വെച്ചു നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ ആദ്യപ്രതി പ്രവീണ്‍ വൈശാഖില്‍ നിന്നും എഴുത്തുക്കാരി ജ്യോതി ശ്രീധര്‍ ഏറ്റുവാങ്ങി. ജാഷിം പി എം, ഗീത പ്രവീണ്‍, ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

Content Highlights: Vijayarajamallika new book release