പുസ്തകത്തിന്റെ കവർ, വിക്ടർ മഞ്ഞില | Photo: Latheesh Poovathur
ഒരു കാലത്ത് പത്രങ്ങളിലെ സ്പോര്‍ട്സ് പേജുകളിലും സ്പോര്‍ട്സ് പ്രസിദ്ധീകരണങ്ങളിലുമെല്ലാം നിറഞ്ഞുനിന്ന താരമായിരുന്നു വിക്ടര്‍ മഞ്ഞില. കേരള ഫുട്ബോള്‍ ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതാണ്. മറ്റു ഗോള്കീപ്പര്മാരില്നിന്ന് തികച്ചും വേറിട്ട് നില്ക്കുന്ന വിക്ടര്‍ മഞ്ഞിലയുടെ ആത്മകഥയായ 'ഒരു ഗോളിയുടെ ആത്മകഥ' മാതൃഭൂമി ബുക്സ് പുറത്തിറക്കി.
കളിക്കളത്തിനകത്തും പുറത്തും ഒരു ഫുട്ബോളര് എങ്ങനെയായിരിക്കണമെന്നതിന് ഉത്തമോദാഹരണമായി വിക്ടര്‍ മഞ്ഞിലയെ കാണുന്നവര്‍ വിരളമല്ല. ഒരു കാലത്തെയും അന്നത്തെ കായികരംഗത്തേയുംകൂടി കാണിച്ചുതരുന്ന ആത്മകഥ കായികപ്രേമികളായ വായനക്കാര്‍ക്ക് പുതിയൊരനുഭവമായിരിക്കും.
തന്റെ കളിജീവിതത്തിലെ ഓരോ മുഹൂര്‍ത്തങ്ങളും ഓര്‍ത്തെടുത്തുകൊണ്ട് വിവരിക്കുന്ന അധ്യായങ്ങള്‍ വായിക്കുമ്പോള്‍ വിസ്മയാനുഭവമാണുണ്ടാവുക.
Content Highlights: victor manjila, autobiography, footballer kerala, former indian international football goalkeeper
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..