പുസ്തകം പ്രകാശനം ചെയ്തു


1 min read
Read later
Print
Share

പുസ്തകപ്രകാശന ചടങ്ങിൽനിന്ന്.

തിരുവനന്തപുരം: ജി. ജ്യോതിലാലിന്റെ യാത്രവിവരണം 'വാനമേ ഗഗനമേ വ്യോമമേ.. പറന്നിറങ്ങി കണ്ട പാരിടങ്ങള്‍' പ്രകാശനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസിനു നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

പത്ത് വിദേശരാജ്യങ്ങളിലൂടെയുള്ള യാത്രാനുഭവങ്ങള്‍ വ്യത്യസ്തമായി അവതരിപ്പിക്കുന്ന കൃതിയില്‍ വൈമാനികരുടെ കോക്ക്പിറ്റ് കാഴ്ചകളും ഉള്‍ച്ചേരുന്നു.

റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രന്‍, പ്രസാധകന്‍ വിനോദ് റെസ്‌പോണ്‍സ് എന്നിവര്‍ പ്രകാശനചടങ്ങില്‍ പങ്കെടുത്തു.

Content Highlights: Vaname gaganame vyomame parannirangi kanda paridangal, Book release, Minister P.A. Muhammed Riyas

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
muhammed abbas

1 min

വിശപ്പ്, പ്രണയം, ഉന്മാദം; മുഹമ്മദ് അബ്ബാസിന്റെ ബുക് ടൂര്‍ നാളെ കണ്ണൂരില്‍

Sep 21, 2023


Book release

1 min

'വിശപ്പ്, പ്രണയം, ഉന്മാദം' പുസ്തകം പ്രകാശനം ചെയ്തു

Aug 21, 2023


Dr. M. Leelavathy

2 min

ഡോ. എം. ലീലാവതിയുടെ ആത്മകഥ; മുഖചിത്രം പ്രകാശനം ചെയ്തു

Sep 17, 2023


Most Commented