ദുബായ് മാളിലെ ചുമരുകളില്‍ ഇനി കാണാം വാന്‍ഗോഗ് ചിത്രങ്ങള്‍. കലാപ്രേമികള്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ അവസരമൊരുക്കുന്ന തരത്തിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

2017- ല്‍ പുറത്തിറങ്ങിയ നാടകമായ 'ലവിങ് വിന്‍സെന്റിനെ' അടിസ്ഥാനപ്പെടുത്തി ഫ്രഞ്ച് സ്ഥാപനമായ കള്‍ച്ചര്‍ സ്‌പെയ്സ്സ് തയ്യാറാക്കിയ കലാരൂപം പ്രദര്‍ശനത്തെ കൂടുതല്‍ അവിസ്മരണീയമാക്കും. ശബ്ദ - ദൃശ്യ വിസ്മയത്തിലൂടെ ഡച്ച് കലാകാരന്റെ ക്ലാസിക് കൃതികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Van Gogh

ജൂലായ് ഒന്ന് മുതല്‍ 2022 പകുതിവരെ വാന്‍ ഗോഗ് മാസ്റ്റര്‍പീസ് സൃഷ്ടികളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ആസ്വദിക്കാനാവും. പാരീസിലെ അറ്റ്ലിയര്‍ ഡെസ് ലൂമിയേഴ്സാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

 ഫ്രാന്‍സ്, സൗത്ത് കൊറിയ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള ഒട്ടേറെ കേന്ദ്രങ്ങളില്‍ കള്‍ച്ചര്‍ സ്‌പെയ്സസ് ഡിജിറ്റല്‍ ആര്‍ട്ട് എക്‌സിബിഷന്‍ സെന്ററുകള്‍ തുറന്നിട്ടുണ്ട്.

Content Highlights: Van Gogh's Masterpieces Projected on Dubai Mall's Walls