പുസ്തകത്തിന്റെ കവർ
മലബാറിന്റെ സ്വാതന്ത്ര്യസമര ഭൂമികയില്‍ ഒരു കൊടുങ്കാറ്റിന്റെ വേഗതയോടെ പാഞ്ഞുപോയ വി.പി. കുഞ്ഞിരാമക്കുറുപ്പെന്ന ഗാന്ധിയന്‍ സോഷ്യലിസ്റ്റിന്റെ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണമാണ് ബി. കെ തിരുവോത്ത് എഴുതിയ 'വി.പി. :സ്വാതന്ത്ര്യസമരത്തിലെ ഒരേട്' എന്ന പുസ്തകം. അത് കടത്തനാടിന്റെ രാഷ്ട്രീയചരിത്രാന്വേഷണം കൂടിയാണ് പറഞ്ഞുവെക്കുന്നത്. പുസ്തകം മാതൃഭൂമി ബുക്സിന്റെ ഇംപ്രിന്റായ ഗ്രാസ്റൂട്ട് ബുക്സ് പുറത്തിറക്കി.
രാഷ്ട്രീയം അവസരങ്ങളുടെ കലയാകുന്ന കാലത്തും, സ്ഥാനമാനങ്ങള്‍ക്കും അധികാരംകൊണ്ട് ലഭിക്കുമായിരുന്ന നേട്ടങ്ങള്‍ക്കും വേണ്ടി ആദര്‍ശങ്ങള്‍ വെടിയാത്ത നിരവധി വി.പിമാര്‍ നമ്മുടെ നാട്ടിലുണ്ടായിരുന്നു.
വി.പിയെപ്പോലെയുള്ള മഹാന്മാരുടെ ഓര്‍മകള്‍ ചികയുക എന്നാല്‍ നാടിന്റെ വേരുതേടുക എന്നുതന്നെയാണ്. അവരില്‍ ഇന്ന് ഓര്ക്കപ്പെടുന്നവരെക്കാള് നിരവധി ഇരട്ടിയാണ് കാലക്രമേണ വിസ്മൃതിയിലായവര്. അത്തരത്തിലൊന്നായി മാറിപ്പോകുമായിരുന്ന വി.പി. കുഞ്ഞിരാമക്കുറുപ്പെന്ന മഹാരഥന്റെ ജീവിതം തേടിയുള്ള യാത്രയാണ് ഈ പുസ്തകം.
Content Highlights: v p swathanthryasamarathile oredu, biography
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..