കോഴിക്കോട്:ഡിസംബര്‍ 20ന് ആരംഭിച്ച മാതൃഭൂമി ബുക്‌സ് ക്രിസ്മസ് - പുതുവത്സര പുസ്തകോത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച സത്യന്‍ അന്തിക്കാട് എഴുതിയ 'പോക്കുവെയിലിലെ കുതിരകള്‍' എന്ന പുസ്തകം പ്രകാശനം ഇന്ന് വെകുന്നേരം അഞ്ച് മണിക്ക്  പ്രകാശനം ചെയ്യും. എം.ടി.യും വി.കെ.എന്നും ഇ. ശ്രീധരനും ഒടുവില്‍ ഉണ്ണികൃഷ്ണനും മോഹന്‍ലാലും ശ്രീനിവാസനും ഡോ. ബാലകൃഷ്ണനും സത്യനും മധുവും മഞ്ജുവാരിയരും ഷീലയും നയന്‍താരയുമെല്ലാം ഈ ഓര്‍മ്മക്കുറിപ്പുകളില്‍ സവിശേഷഭംഗികളോടെ, മധുരമുള്ള നര്‍മ്മമായി വിടര്‍ന്നു തെളിയുന്നുണ്ട്. അന്തിക്കാട് ഗ്രാമവും പഴയ മദിരാശി പട്ടണവും ഒറ്റപ്പാലവും കുടജാദ്രിയും ദേശമായും ജീവിതമായും ഗൃഹാതുരതയായും നിറയുന്നു. മലയാളത്തിലെ ഏറ്റവും ജനകീയനായ ഈ സംവിധായകന്റെ ഓര്‍മ്മക്കുറിപ്പുകളുടെ ഈ സമാഹാരം അടിതെളിഞ്ഞ ഭാഷകൊണ്ട് പലപ്പോഴും സിനിമാദൃശ്യങ്ങളെ മറികടക്കുന്ന ഒന്നാണ്. സ്നേഹത്തിന്റെ തെളിനീര്‍ധാരയില്‍ക്കുളിച്ച അനുഭവം സമ്മാനിക്കുന്ന വേറിട്ട വായനാനുഭവമാണ് ഈ പുസ്തകം.

രാജാജി റോഡില്‍ മാതൃഭൂമി ബുക്സ്റ്റാളിനോടു ചേര്‍ന്നുള്ള കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എഴുത്തുകാരി വി. കെ. ദീപ പുസ്തകം പ്രകാശനം ചെയ്യും.

Content Highlights : V K Deepa release the book pokkuveyilile kuthirakal by Sathyan Anthikkad mathrubhumi books