കോഴിക്കോട്: ഭാരതീയചിന്തയുടെ ഉത്തുംഗശൃംഗങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഉപനിഷത്തുകളുടെ മലയാള പരിഭാഷ 'ഉപനിഷത് കാവ്യതാരാവലി' മാതൃഭൂമി ബുക്‌സ് പുറത്തിറക്കി. ലളിതവും കാവ്യാത്മകവുമായ ഭാഷയില്‍ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത് കവിയും എഴുത്തുകാരനും വിവര്‍ത്തകനുമായ ജോയ് വാഴയിലാണ്.
ഈശാവാസ്യോപനിഷത്ത്, കേനോപനിഷത്ത്, കഠോപനിഷത്ത്, ആചാര്യഭാഷ്യമുള്ള ദശോപനിഷത്തുകളും ശ്വേതാശ്വതരവും കൗഷീതകിയും രണ്ടു ലഘൂപനിഷത്തുകളും ഉള്‍പ്പെടെ പതിനാല് ഉപനിഷത്തുകളാണ് ഈ താരാവലിയില്‍ ഉള്ളത്.
പ്രൊഫ. ഓംചേരി എന്‍.എന്‍. പിള്ളയുടെ പഠനവും ചേര്‍ത്തിട്ടുണ്ട്. 784 പേജുള്ള പുസ്തകത്തിന്റെ വില 800 രൂപയാണ്. പുസ്തകം മാതൃഭൂമി ബുക്സ്റ്റാളുകളില്‍ ലഭ്യമാണ്.
Content Highlights: Upanishad kavya tharavali Mathrubhumi Books