കൊയിലാണ്ടി: പ്രശസ്ത സാഹിത്യകാരനായിരുന്ന പരേതനായ യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ ബീവി(78)  നിര്യാതയായി. കോഴിക്കോട്ട്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

തിക്കോടിയിലെ പരേതരായ വടക്കേട്ടില്‍ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. കബറടക്കം തിക്കോടി മീത്തലെ പള്ളി കബര്‍സ്ഥാനില്‍.

മക്കള്‍: ഫിറോസ്, കബീര്‍, അദീപ്‌, സറീന, സുലൈഖ (ദുബായ്). മരുമക്കള്‍: സലാം(കോഴിക്കോട്), സഹീര്‍(ദുബായ്). സഹോദരങ്ങള്‍: അയിശു, റാബിയ, പുറക്കാട് ഖാസി ഇ.കെ.അബൂബക്കര്‍ ഹാജിയുടെ ഭാര്യ സഫിയ, വി.കെ. അബ്ദുല്‍ മജീദ് (മെമ്പര്‍ തിക്കോടി ഗ്രാമ പഞ്ചായത്ത്) വി.കെ.അബ്ദുല്‍ ലത്തീഫ്.

Content Highlights: UA Khader wife Fathima beevi passed away